ആവേശം വിതച്ച് ഊരറിഞ്ഞ് ജോയി
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഊരുകളിൽ ഇടത് പക്ഷ മുന്നണി സ്ഥാനാർത്ഥി വി ജോയിയുടെ സന്ദർശനം ആവേശം ഉയർത്തി. വാമനപുരം മണ്ഡലത്തിലെ 18 ഊരുകളിലാണ് ഊര് അറിഞ്ഞ് ജോയി എന്ന് പേരിൽ പ്രചരണ പരിപാടി സംഘടിപ്പിച്ചത്. എല്ലാ ഊരിലും പ്രദേശവാസികൾ സ്ഥാനാർഥിക്ക് ഉജ്ജ്വല സ്വീകരണം നൽകി. വോട്ട് അഭ്യർത്ഥിച്ചു മടങ്ങുന്ന പതിവ് രീതിയ്‌ക്ക് വിഭന്നമായി ഊരുകളിൽ സമയം ചിലവഴിച്ച് അവരുടെ പ്രശ്നങ്ങൾക്ക് ചെവി കൊടുക്കലായിരുന്നു വി ജോയിയുടെ രീതി. അതിനാൽ പല ഊരുകളിലും സന്ദർശനം നിശ്ചിത സമയത്തേക്കാൾ നീണ്ടു.
സംസ്ഥാന സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് പ്രദേശവാസികൾ സ്ഥാനർത്ഥിയോട് നന്ദി അറിയിച്ചു.
നിലവിലെ എം പി കൃത്യമായ ഇടപെടലുകൾ നടത്താത്ത കൊണ്ട് കേന്ദ്ര പദ്ധതികൾ നഷ്ടമായ സാഹചര്യം ഉണ്ടായെന്ന പരാതിയും ഊരുകളിൽ നിന്ന് ഉയർന്നു. ജൂൺ 4 ന് ശേഷം ഇതിനെല്ലാം പരിഹാരം ഉണ്ടാകുമെന്നു ഉറപ്പ് നൽകിയാണ് ഓരോ ഊരിൽ നിന്നും വി.ജോയി മടങ്ങിയത്. രാവിലെ മടത്തറയിൽ നിന്ന് ആരംഭിച്ച പര്യടനം വൈകുന്നേരം ഞാറ നീലിയിലാണ് സമാപിച്ചത്. ദുർഘടമായ പാതയോ കേറ്റങ്ങളോ ഒന്നും തന്നെ പ്രചരണത്തിൻ്റെ ആവേശത്തെ അല്പം പോലും കെടുത്തിയില്ല. മണ്ഡലത്തിലെ ബാക്കിയുള്ള ഊരുകളിൽ അടുത്തദിവസം ഊരറിഞ്ഞ് ജോയ് പ്രചരണം തുടരും.