എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
Jan 31, 2025, 13:42 IST

കോഴിക്കോട് - സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. ജില്ലാസമ്മേളനത്തില്‍ ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പ്.
നിലവില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ചെയര്‍മാനായ മെഹബൂബ് കോഴിക്കോട് അത്തോളി സ്വദേശിയാണ്. കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന മെഹബൂബ് 24-ാം വയസില്‍ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
13 വര്‍ഷം സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി ആയിരുന്നു. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയര്‍മാനായും വിവിധ അപെക്‌സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.