രാജീവ് ചന്ദ്രശേഖറിന് ഗംഭീര വരവേല്‍പ്പ്

 
rajeev
എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഗ്രാമപ്രദേശമായ തിരുപുറം നിവാസികള്‍ ആവേശത്തോടെയാണ് വരവേറ്റത്തത്. ഈ നാട്ടിലെ ജനങ്ങള്‍ വികസന പുരോഗതിയാണ് ആഗ്രഹിക്കുന്നത്. ഒരു മാറ്റം ആവശ്യമാണെന്നും അതിനായി വോട്ട് ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണെന്നും അവര്‍ പറയുന്നു. തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് ഇത്തവണ അവസരം നല്‍കിയാല്‍ കേരളത്തിനാകെ അതിന്റെ പ്രയോജനമുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.
തിരുപുറം സെന്റ് സേവ്യയേഴ്‌സ് പള്ളിയും തിരുപുറം സിഎസ്‌ഐ ചര്‍ച്ചും സന്ദര്‍ശിച്ച് അവരുമായി ചര്‍ച്ച നടത്തി.തുടര്‍ന്ന് അരങ്ങല്‍ ക്ഷേത്ര മണ്ഡപത്തിലെത്തി ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ഹരിഹരന്‍ നായരുടെ മകളുടെ എന്‍ഗേജ്‌മെന്റ് ചടങ്ങില്‍ പങ്കെടുത്തു. അതിനുശേഷം എസ്എന്‍ഡിപി യോഗം നെയ്യാറ്റിന്‍കര താലൂക്ക് യൂണിയന്‍ ഓഫീസിലെത്തിയ സ്ഥാനാര്‍ത്ഥിയെ ഭാരവാഹികള്‍ സ്വീകരിച്ചു. പ്രസിഡന്റ് കെ.പി. സൂരജ്കുമാര്‍, ജനറല്‍ സെക്രറി ആവണി സുരേന്ദ്രന്‍ എന്നിവരുമായി കൂടികാഴ്ച്ച നടത്തി.
കൂട്ടപ്പന മഹാദേവ ക്ഷേത്രത്തില്‍ എത്തിയ സ്ഥാനാത്ഥിയെ ഭക്തജനങ്ങള്‍ തൊഴുകൈയോടെ വരവേറ്റു. മരങ്ങാലി ശ്രീകാശിലിംഗം ഗുരുസ്വാമി സമാധിധര്‍മ്മ മഠത്തിലെത്തിയ രാജീവ് ചന്ദ്രശേഖറിന് മേല്‍ശാന്തി ആനന്ദ്ശര്‍മ്മ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. പ്ലാമുട്ടുക്കട ദേവ ആഡിറ്റോറിയത്തില്‍ നടന്ന ജയലക്ഷമി-അനു എന്നിവരുടെ വിവാഹത്തില്‍ പങ്കെടുത്ത് വധൂവരന്‍മാരെ അനുഗ്രഹിച്ചു. കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പുഷ്പ ജയന്‍, ആല്‍ എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി റീജാ വിനോദ്, മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി രാജീവ്, ട്രഷറര്‍ പ്രതാപന്‍, സംസ്ഥാന സമിതി അംഗം എന്‍.കെ ശശി, ദക്ഷിണ മേഖല ട്രഷര്‍ എന്‍.പി.ഹരി, ജില്ലാ കമ്മിറ്റിയംഗം തിരുപുറം ബിജു, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്.അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ഗിരിജ, ന്യൂപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബെന്‍ഹര്‍, തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു, ജനറല്‍ സെക്രട്ടറി അനീഷ്, മഹിളാ മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ദീപാ ശ്രീനിവാസന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.