കേരളത്തിലെ ഫുഡ് ടൂറിസത്തിലെ സാധ്യതകൾ പ്രയോജനപ്പെടുത്തണം; മന്ത്രി ചിഞ്ചുറാണി.

മെട്രോ ഫുഡ് അവാർഡുകൾ വിതരണം ചെയ്തു
 
ppp

കേരളത്തിലെ നാടൻ രുചികൾ ഉൾപ്പെടെയുള്ളവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിലെ ഫു‍ഡ് ടൂറിസത്തിനുല്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മൃ​ഗസംരംക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മികച്ച ഹോട്ടലുകൾക്ക് നൽകുന്ന മെട്രോ ഫുഡ് അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആഥിത്യ മര്യാദയിൽ എന്നും മുന്നിൽ നിൽക്കുന്നവരാണ് മലയാളികൾ. നമ്മുടെ വീട്ടിൽ ഒരു അതിഥി വന്നാൽ അവർക്ക് ഭക്ഷണം നൽകുന്ന ശീലം പണ്ട് മുതലേ നമുക്കിടയിൽ ഉള്ളതാണ്. അതേ ആഥിത്യ മര്യാദയോടെ  നല്ല ഭക്ഷണം വിളമ്പുന്നവർക്ക് എന്നും വിജയം കൈവരിക്കാനാകും, നല്ല ഭക്ഷണം നൽകിയാൽ അതിനോളം പുണ്യം വേറെയില്ല എന്നതാണ് സത്യം. 

കേരളത്തിലെ ഏറ്റവും മികച്ച ഭക്ഷണശാലകളെ കണ്ടെത്തി അനുമോദിക്കുക എന്നുള്ള മെട്രോ മാർട്ടിന്റെ  പ്രവര്‍ത്തനത്തെ പ്രത്യേകം അഭിനന്ദനാർഹവുമാണെന്ന് മന്ത്രി പറഞ്ഞു.


സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്‍റുകളെ കണ്ടെത്തി അംഗീകരിക്കുന്നതാണ് മെട്രോ ഫു‍ഡ്അവാർഡിലൂടെ ചെയ്യുന്നത്. നഗരത്തിലെ റെസ്റ്റോറന്‍റുകളുടെ വ്യവസായത്തിലുള്ള വൈശിഷ്ട്യം, പാചക വൈദഗ്ധ്യം, ശുചിത്വം, ഉപഭോക്താക്കളുടെ അഭിപ്രായം, ആദരണീയരായ വ്യവസായ പ്രമുഖരും പാചക വിദഗ്ധരും അടങ്ങുന്ന വിധികര്‍ത്താക്കളുടെ സമിതിയുടെ പരിശോധന, മിസ്റ്ററി ഷോപ്പിംഗ്,  തുടങ്ങിയവ കണക്കിലെടുത്തായിരിക്കും മെട്രോ ഫുഡ് അവാര്‍ഡിന്‍റെ വിജയികളെ  പ്രഖ്യാപിച്ചത്.


കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ലക്ഷ്മി നായർ മുഖ്യാതിഥിയായിരുന്നു. ടൂറിസം അഡീഷൺ ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ ഐഎഎസ്, കേരള ട്രാവൽമാർട്ട് പ്രസിഡന്റ് ബേബിമാത്യു സോമതീരം, മിൽമ കൺവീനർ എൻ ഭാസുരാ​ഗൻ, മാനേജിങ് ഡയറക്ടർ ഡി.എസ് കോണ്ട, ഇ.എം നജീബ്, മനോജ് മാത്യു, കോട്ടുകാൽ കൃഷ്ണകുമാർ, സുദീഷ് കുമാർ, എം.ആർ നാരായണൻ, പ്രസാദ് മഞ്ചലി, ശിശുപാലൻ, മെട്രോ മാർട്ട് മാനേജിങ് ഡയറക്ടർ സിജി നായർ 
തുടങ്ങിയവർ സംസാരിച്ചു.