അധികാരം നരേന്ദ്രമോദിക്ക് ജനസേവനത്തിനുള്ള അവസരം: വി. മുരളീധരൻ
ബംഗളുരൂ ആര്‍ഒസി റിപ്പോർട്ട് പുറത്ത് വന്നതോടെ വീണ വിജയൻ വാങ്ങിയ പണം കൈക്കൂലിയെന്ന് തെളിഞ്ഞെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതി ആണ്. രണ്ട് കമ്പനികൾ തമ്മില്‍ നടന്ന നിയമപരമായ ഇടപാട് എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. സഭയെ തെറ്റിധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലഘനത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തയാറാകുമോ എന്നും വി. മുരളീധരൻ ചോദിച്ചു.
പിണറായി വിജയൻ കൈ കൊടുത്താൽ അലിഞ്ഞു പോകുന്ന പ്രതിമയാണ് നരേന്ദ്രമോദി എന്ന് വി.ഡി.സതീശൻ കരുതേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഏത് സംസ്ഥാനത്ത് ചെന്നാലും അവിടുത്തെ മുഖ്യമന്ത്രിമാർ സ്വീകരിക്കും. ധാരണ കോൺഗ്രസും സിപിഎമ്മും തമ്മിലാണ് എന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
വീണ വിജയൻ്റെ കമ്പനി പ്രവർത്തിക്കുന്നത് കർണാടകയിൽ ആണെന്നിരിക്കെ, കോൺഗ്രസ് സർക്കാര്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്യുമോയെന്നും കേന്ദ്രമന്ത്രി ആരാഞ്ഞു. മാസപ്പടിയിൽ കോണ്‍ഗ്രസ് നേതാക്കളുടെ പേരുള്ളതിനാലാണോ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന് മുന്‍കയ്യെടുക്കാത്തതെന്ന് മുരളീധരന്‍ ചോദിച്ചു.
കെഎസ്ഐഡിസിക്ക് മുഖ്യഓഹരി പങ്കാളിത്തമുള്ള സിഎംആര്‍എല്‍ നടത്തിയ ഇടപാടിന്‍റെ ഉത്തരവാദിത്തതില്‍ നിന്ന് ഒഴിഞ്ഞ് മാറാൻ വ്യവസായ വകുപ്പിന് സാധിക്കില്ലന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. KSIDC എന്ത് നിലപാട് എടുക്കും എന്ന് പി. രാജീവ് വിശദീകരിക്കണം .
ഡിവൈഎഫ്ഐകാർക്ക് വേറെ പണിയില്ലാത്തതു കൊണ്ടാണ് ഇപ്പോൾ മനുഷ്യ ചങ്ങലയുമായി ഇറങ്ങിയിരിക്കുന്നത് എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
അധികാരം ജനസേവനത്തിന് കിട്ടുന്ന അവസരമായി കണ്ടുള്ള സദ്ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ നടക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പ്രധാനമന്ത്രി എന്നതിലുപരി പ്രധാനസേവകൻ എന്ന നിലയിൽ ആണ് നരേന്ദ്രമോദി ജനങ്ങളോട് സംവദിക്കുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരം തിരുവല്ലത്ത് വികസന ഭാരത സങ്കല്പ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഇടം നേടിയത് ജനപക്ഷ വികസനം നയമാക്കിയതിനാലാണ്. അതിൻ്റെ ഗുണഫലം ഓരോ പൗരനിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഭാരതത്തിന് സ്വാതന്ത്ര്യം നേടി തന്നവരുടെ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നത്. സ്വാതന്ത്ര്യത്തിൻ്റെ നൂറ് വർഷം പൂർത്തിയാകുമ്പോൾ സമൃദ്ധിയും സമ്പത്തും എല്ലാവർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം രാജ്യത്തെ ഓരോ പൗരനും വീടും വെള്ളവും വൈദ്യുതിയും ഉറപ്പാക്കുന്ന ശ്രമങ്ങൾ തുടരുകയാണെന്നും വി. മുരളീധരൻ പറഞ്ഞു.