പ്രസ് ക്ലബ് സ്പോർട്സ് ഡേ

 
press

തിരുവനന്തപുരം പ്രസ് ക്ലബ് സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ വിമുക്തി പദ്ധതിയുമായി സഹകരിച്ച് ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി സ്പോർട്സ് ഡേ സംഘടിപ്പിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കായിക ദിനാഘോഷം മുൻ ഡിജിപി എസ്. ആനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 


അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീം ക്യാപ്ടനുമായ ഗീതു അന്ന രാഹുൽ പതാക ഉയർത്തി.പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ പ്രസിഡൻ്റുമാരും സെക്രട്ടറിമാരും ചേർന്ന് ആകാശത്തേക്ക് ബലൂൺ പറത്തി.സെക്രട്ടറി കെ.എൻ. സാനു സ്വാഗതവും സംഘാടക സമിതി കൺവീനർ ജോയ് നായർ നന്ദിയും പറഞ്ഞു.21 ഇനങ്ങളിലായി മുന്നൂറോളം പേർ മത്സരങ്ങളിൽ പങ്കെടുത്തു.