വിയറ്റ്നാം, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിൽ കാണാതായ മലയാളികളെ കണ്ടെത്താൻ നടപടിയെടുക്കണം - പ്രിയങ്ക ഗാന്ധി എം.പി.
Nov 26, 2026, 19:45 IST
വിയറ്റ്നാം, തായ്‌ലൻഡ്, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയ നിരവധി ആളുകളെ കാണാതായിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിന് വിദേശകാര്യാ മന്ത്രാലയം ഇടപെടണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. കേരളത്തിൽ നിന്ന് ഇരുപതോളം പേരെ ഇത്തരത്തിൽ കാണാതായിട്ടുണ്ടെന്നാണ് കണക്ക്. പ്രിയങ്ക ഗാന്ധി എം. പി. ക്ക് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ വയനാട്ടിൽ നിന്ന് കാണാതായവരുടെ വിവരങ്ങൾ ചേർത്താണ് കത്തയച്ചത്. ഈ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവർ പൊടുന്നനെ ബന്ധപ്പെടാതെയാവുകയിരുന്നു. അവർക്ക് എന്ത് സംഭവിച്ചു എന്ന് കുടുംബങ്ങൾ ആശങ്കയിലാണ്. ഇവരുടെ നിലവിലെ അവസ്ഥയെന്താണെന്ന് അന്വേഷിച്ച് കുടുംബങ്ങളെ അറിയിക്കേണ്ടതുണ്ടെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ആവശ്യപ്പെട്ടു.
