സമ്മാന പെരുമഴ നറുക്കെടുപ്പ് നാളെ

 
swak

സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള, ഓണത്തോട് അനുബന്ധിച്ച് നടപ്പിലാക്കിയ സമ്മാന പെരുമഴ കൂപ്പണുകളുടെ നറുക്കെടുപ്പ് നാളെ. 600ലധികം  സമ്മാനങ്ങൾ ആണ് നറുക്കെടുപ്പിന്റെ ഭാഗമായി ഓരോ ഭാഗ്യശാലിയെയും കാത്തിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 20 വരെയാണ് ആയിരം രൂപയ്ക്ക് മുകളിലുള്ള ഓരോ പർച്ചേസുകൾക്കും സമ്മാന കൂപ്പണുകൾ വിതരണം ചെയ്തത്.

 സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയിൽ അംഗങ്ങൾ ആയിട്ടുള്ള സൂപ്പർമാർക്കറ്റുകളിൽ 1000 രൂപക്ക് മുകളിൽ പർച്ചേസ് നടത്തിയ ഉപഭോക്താക്കൾക്ക് നൽകിയ  ഈ കൂപ്പണുകളുടെ നറുക്കെടുപ്പാണ് സെപ്റ്റംബർ 24ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടക്കുന്നത്. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് ആണ്  നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയെ കണ്ടെത്തുന്നത്.സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ജില്ലാ പ്രസിഡന്റ് ഷാഫി.കെ, ജില്ലാ സെക്രട്ടറി വിക്രമൻ. വി, ജില്ലാ ട്രഷറർ അബ്ദുൽ ഖാദർ ഷാ എന്നിവരും ചടങ്ങിൽ സന്നിഹിതരാകും.

ഒന്നാം സമ്മാനമായി ഏഴു പേർക്ക് ഫ്രിഡ്ജ് ലഭിക്കും.രണ്ടാം സമ്മാനമായി 10 പേർക്ക് വാഷിംഗ് മെഷീൻ, മൂന്നാം സമ്മാനമായി 10 പേർക്ക് 32 ഇഞ്ച് എൽഇഡി ടിവി, നാലാം സമ്മാനമായി 10 പേർക്ക് മൊബൈൽ ഫോണുകൾ, അഞ്ചാം സമ്മാനമായി 10 പേർക്ക്  ഗ്ലാസ് ടോപ് ഗ്യാസ് കുക്ക് വെയർ, മിക്സികൾ ഇൻഡക്ഷൻ കുക്കറുകൾ, പ്രഷർ കുക്കറുകൾ  തുടങ്ങി ആകർഷകമായ സമ്മാനങ്ങൾ ആണ് ഓരോ വിജയിക്കും ലഭിക്കുക. സംഘടനയിൽ അംഗമായിട്ടുള്ള ഓരോ സൂപ്പർമാർക്കറ്റിലെയും രണ്ട് ഉപഭോക്താക്കൾക്ക് വീതം സമ്മാനം ലഭിക്കുന്ന തരത്തിലാകും നറുക്കെടുപ്പ്.