മുദ്രാ വായ്പ പരിധി ഉയര്‍ത്തിയത് കൈത്തറി മേഖലയ്‌ക്ക് കരുത്തേകും: വി.മുരളീധരൻ
കൈത്തറി മേഖലയെ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്ര സർക്കാർ സമാനതകളില്ലാത്ത പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. മുദ്ര വായ്പകൾ മേഖലയിൽ വലിയ കുതിച്ച് ചാട്ടത്തിന് വഴിവച്ചു. മുദ്ര വായ്പ പരിധി ഉയർത്തിയത് കൈത്തറി മേഖലയ്ക്ക് നേട്ടമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലരാമപുരം ഹാൻഡ്‌ലൂം പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് സംഘടിപ്പിച്ച ദേശീയ കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ കേന്ദ്രമന്ത്രി.
കാലത്തിനും ആവശ്യക്കാർക്കും അനുസരിച്ചുള്ള അഭിരുചികളിലേക്ക് കൈത്തറി മേഖല മാറി.
വസ്ത്ര മേഖലയിൽ ആധുനിക സങ്കേതിക വിദ്യയുടെ വിപ്ലവം നടക്കുമ്പോഴും കൈത്തറിക്ക് വെല്ലുവിളികളില്ലെന്ന് മുരളീധരൻ പറഞ്ഞു.
ഖാദിയുടെയും കൈത്തറിയുടെയും വർദ്ധിച്ചുവരുന്ന വിൽപ്പന പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. ഇടനിലക്കാർ ഇല്ലാതെ നെയ്ത്തുകാരുടെ ഉൽപന്നങ്ങൾ നേരിട്ട് വിപണിയിൽ എത്തിക്കുന്ന കൂട്ടായ്മകൾ കൂടുതൽ ഉണ്ടാകണം. കൈത്തറി വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ബാലരാമപുരം കൈത്തറിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.