സർവ്വേ വകുപ്പിലെ അശാസ്ത്രീയമായ ഔട്ടേൺ (Out turn) പിൻവലിക്കണം - രമേശ് ചെന്നിത്തല

 
pix

ഡിജിറ്റൽ റിസർവ്വേയിൽ ഒരു ദിവസം ചെയ്യേണ്ട ജോലി നിർവ്വചിച്ചു കൊണ്ട് സർവ്വേ വകുപ്പ് അശാസ്ത്രീയമായി നിർണയിച്ച ഔട്ടേൺ  പിൻവലിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

സർവ്വേ ഡയറക്ടറേറ്റിനു മുമ്പിൽ കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലെ ഔട്ടേൺ, സർവ്വേ ചെയ്യുന്ന ഭൂപ്രദേശത്തിൻ്റെ ഘടനയുടെ അടിസ്ഥാനത്തിലല്ല നിർണയിച്ചിട്ടുള്ളത്.
ഇതിലൂടെ ജീവനക്കാർക്ക് മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുകയാണ്.

പകൽ സമയത്ത് ഫീൽഡ് ജോലിയും രാത്രി ഇത് സംബസിച്ച് റിക്കാർഡു തയ്യാറാക്കേണ്ട ദുരവസ്ഥയാണു ള്ളത്. ചില പ്രദേശങ്ങളിൽ കണക്റ്റിവിറ്റി യിലെ പ്രശ്നം മൂലം ജോലി തടസ്സപ്പെടുന്നു.ഇക്കാരണത്താൽ മാത്രം ഒരു ജീവനക്കാരനു പോലും ദൈനംദിന ടാർജറ്റ് പൂർത്തീകരിക്കാൻ കഴിയാതെ വരുന്നു.

നിശ്ചയിച്ച് നൽകിയിട്ടുള്ള ഒട്ടേൺ തുടർച്ചയായി പൂർത്തീകരിക്കാത്ത ജീവനക്കാരുടെ ശമ്പളം പോലും തടയാനുളള നീക്കം നടക്കുന്നു.ഇത്തരത്തിൽ തിടുക്കത്തിൽ ജോലി ചെയ്യിക്കുന്നത് മൂലം സർവ്വേയുടെ കൃത്യത നഷ്ടപ്പെടും.

ഇക്കാരണങ്ങളാൽ പദ്ധതി തുടക്കം മുതൽ തന്നെ പാളുന്ന സാഹചര്യമാണുള്ളത്.

നഗര ഗ്രാമപ്രദേശങ്ങ ൾക്കും മലയോര പ്രദേശങ്ങൾക്കും ഒരേ രീതിയിൽ ഫീൽഡ് ജോലികൾ പൂർത്തിയാ ക്കാൻ സമയ  നിശ്ച യിച്ചു.

യാഥാർത്ഥ്യബോധമില്ലാത്ത ഇത്തരം നടപടികൾ റിസർവേ നടപടികളെ ആകെ അട്ടിമറിക്കുക യായിരുന്നു.

ജീവനക്കാർക്ക് വേണ്ടി ആരംഭിച്ച ക്യാമ്പ് ഓഫീസുകളിൽ അടിസ്ഥാനസൗകര്യം ലഭ്യമല്ലാത്തത് വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

വകുപ്പ് മേധാവികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന എല്ലാ വീഴ്ചകളുടെയും ഉത്തരവാദിത്വം ജീവനക്കാരുടെ തലയിൽ കെട്ടിവച്ച് അവരുടെ ശമ്പളം പോലും കവരുന്ന തരത്തിൽ കടുത്ത നടപടികളാണ് വകുപ്പ് ആലോചിക്കുന്നത് എന്ന് പരാതിയുണ്ട്.

സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ തുടർച്ചയായാണ് വകുപ്പുകളിലെ ഇത്തരം നടപടികൾ .

അമിത ജോലി ഭാരം അടിച്ചേൽപ്പിച്ച് അത് നിർവ്വഹിക്കാൻ കഴിയാതെ വരുമ്പോൾ ഉദ്യോഗസ്ഥരെ പഴിചാരി സർവ്വേ നടപടികൾ സ്വകാര്യ മേഖലയക്ക് കൈമാറാനാണ് സർക്കാർ നീക്കം.

ജീവനക്കാരുടെ കുടിശികയായ 18%  ക്ഷാമബത്ത നൽകുന്നതിനോ ശമ്പളപരിഷ്കരണത്തിന്റെ കുടിശികയും ലീവ് സറണ്ടറും നൽകുന്നതിനോ സർക്കാർ ഇതേവരെ തയ്യാറായിട്ടില്ല.

എല്ലാ വകുപ്പിലും ഓൺലൈൻ സ്ഥലംമാറ്റം യാഥാർത്ഥ്യമാക്കണമെന്ന് 2017ൽ തന്നെ സർക്കാർ ഉത്തരവിട്ടെങ്കിലും സർവേ വകുപ്പിൽ ഇതേവരെ ഇത് നടപ്പാക്കിയിട്ടില്ല.

 എച്ച് ആർ എം എസ് ൻറെ       പേര് പറഞ്ഞ് സ്ഥലംമാറ്റം വൈകിപ്പിക്കുന്നത് ജീവനക്കാർക്ക് അർഹമായ സ്ഥലംമാറ്റം ലഭിക്കുന്നതിന് തടസ്സമായി.

 യാതൊരു തരത്തിലുള്ള പഠനവും നടത്താതെ ഫീൽഡ് ജോലിക്ക് ഔട്ട് നിശ്ചയിച്ചത് അംഗീകരിക്കാൻ ആവില്ല.

 ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരെ അംഗീകരിക്കുന്ന സാഹചര്യമുണ്ടാകണം.

 അവരുടേതല്ലാത്ത തെറ്റുകൾക്ക് ജീവനക്കാരെ വേട്ടയാടരുത് .

സർവ്വേ വകുപ്പിലെ പരാതികൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ജീവനക്കാർ തയ്യാറാകുന്ന സാഹചര്യമുണ്ടാകും.

 ജീവനക്കാരുടെ പോരാട്ടങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.


സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ  അധ്യക്ഷത വഹിച്ചു.

 ജനറൽ സെക്രട്ടറി എ. എം. ജാഫർഖാൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. ഉമാശങ്കർ, എ . പി. സുനിൽ, സംസ്ഥാന സെക്രട്ടറി ബോബിൻ എന്നിവർ സംസാരിച്ചു.
 വി.എസ്.രാഘേഷ്, ശിഹാബ്, ജെ.എഡിസൺ, എം.എസ്.അജിത്കുമാർ, ആർ.എസ്.പ്രശാന്ത് കുമാർ, ജോർജ്ജ് ആൻറണി, ലിജു, എബ്രഹാം, ഷിബി കല്ലമ്പലം സനൂസി, അനിൽ, അനിൽ കുമാർ, ജയകൃഷ്ണൻ, ഷിബു, മാഹീൻ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി