റിയൽറ്റേഴ്സ് മീറ്റ് പുതിയ തൊഴിൽ സംസ്കാരത്തിന്റെ ആരംഭം

 
pix

റിയൽ എസ്റ്റേറ്റ് രംഗത്ത് നവീന തൊഴിൽ സംസ്കാരം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നാഷണൽ അസോസിയേഷൻ ഓഫ് റിയൽറ്റേഴ്സ്- ഇൻഡ്യ (National Association of Realtors- India) സംഘടിപ്പിച്ച റിയൽറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. വസ്തു ക്രയവിക്രയ രംഗത്തെ ഇടനിലക്കാരെ ബോധവത്കരിച്ച് ബിസിനസ്സിൽ ശാസ്ത്രീയമായി ഏർപ്പെടുവാൻ പ്രാപ്തരാക്കുക എന്നതാണെന്നു നാഷണൽ അസോസിയേഷൻ ഓഫ് റിയൽറ്റേഴ്സ് ലക്ഷ്യമിടുന്നത്.  പ്രൊഫഷണലിസവും മൂല്യബോധവും തൊഴിലിനോടുള്ള കൂറും വളർത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങൾ ലഭ്യമാകും.

 
പൂനയിൽ സ്ഥിതിചെയ്യുന്ന ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  റിയൽ എസ്റ്റേറ്റാണ് ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കോഴ് നടത്തുന്നത്. ഗാന്ധിനഗർ മുതൽ ഗോഹട്ടിവരെയും ലുധിയാന മുതൽ തിരുവനന്തപുരം വരെയും 16 സംസ്ഥാനങ്ങളിൽ 35 നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.  ( TRAയുടെ സെക്രട്ടറി ശ്രീകാന്ത്, TRAയുടെ സ്ഥാപക പ്രസിഡന്റ് രാജേഷ് മോഹൻ എന്നിവർ പങ്കെടുത്തു