കെഎസ്ആർടിസിക്ക് റിക്കാർഡ് കളക്ഷൻ

നേട്ടം കൊയ്ത് കെഎസ്ആർടിസി.
 
മാന്യ KSRTC  യാത്രക്കാരെ

 കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വ കാല റെക്കോഡിലേക്ക് രണ്ടാം ശനി ഞായർ അവധികഴിഞ്ഞ ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച (ഡിസംബർ 11 ) ന് പ്രതിദിന വരുമാനം 9.03 കോടി രൂപ എന്ന  നേട്ടം കൊയ്തു. ഈ മാസം  ഡിസംബർ 1 മുതൽ ഡിസംബർ 11 വരെയുള്ള   11 ദിവസങ്ങളിലായി  84.94 രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്.  അതിൽ ഞായർ ഒഴികെ  എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു. ഡിസംബർ 4 ന്  8.54 കോടി, 5 ന് 7.88 കോടി, 6 ന് 7.44 കോടി, 7 തിന് 7.52 കോടി, 8 തിന് 7.93 കോടി, 9 ന് 7.78 കോടി, .10 ന് 7.09 കോടി, 11 ന് 9.03 കോടി,  എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.

 കെഎസ്ആർടിസി മാനേജ്മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റിക്കാർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും  അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു.  ഇതിന് മുൻപ് 04/09/2023   ന് ലഭിച്ച 8.79കോടി എന്ന റക്കോഡ് വരുമാനമാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. 

ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിംഗും നടത്തി ആയിരത്തിൽ അധികം ബസ്സുകൾ ഡോക്കിൽ ഉണ്ടായിരുന്നത് 700 ന് അടുത്ത്  എത്തിക്കുന്നതിന് സാധിച്ചതിനാൽ  ശബരിമല സർവിസിന് ബസ്സുകൾ  നൽകിയപ്പോൾ അതിന് ആനുപാതികമായി സർവീസിന് ബസ്സുകളും ക്രൂവും നൽകുവാൻ കഴിഞ്ഞതും  മുഴുവൻ ജീവനക്കാരും കൂടുതൽ ആത്മാർത്ഥമായി ജോലി ചെയ്തും ആണ് 9.03 കോടി രൂപ നേടുവാൻ കഴിഞ്ഞത്. 

10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് KSRTC ലക്ഷ്യമിട്ടിട്ടുള്ളത്  എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസ്സുകൾ NCC ,GCC വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയുമാണ്  എന്ന് സിഎംഡി അറിയിച്ചു.