റെക്കോര്‍ഡിട്ട് സ്വര്‍ണവില

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, ഒറ്റയടിക്ക് കൂടിയത് 400 രൂപ

 
gold

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 42,840 രൂപയായി. ഇന്ന് ഒരു ഗ്രാമിന് 50 രൂപ കൂടി. വിപണിയിലെ വില 5355 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് 73 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ം മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.