ആർ.എൽ.വി രാമകൃഷ്ണൻ കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെ കുട്ടികളുമായി സംവദിക്കുന്നു ; വേദിയിൽ മോഹിനിയാട്ടവും അവതരിപ്പിക്കും

 
poster
നർത്തകനും ചലച്ചിത്ര അഭിനേതാവുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ നാളെ (ചൊവ്വാഴ്ച) ഉച്ചതിരിഞ്ഞ് 2.30 മണിക്ക്  സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ചു വരുന്ന കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെ കുട്ടികളുമായി സംവദിക്കാനെത്തുന്നു. തുടർന്ന് വേദിയിൽ മോഹിനിയാട്ടവും അവതരിപ്പിക്കും. കലാമണ്ഡലം സത്യഭാമയുമായുള്ള വിവാദത്തിനു ശേഷം ഇതാദ്യമായാണ് അദ്ദേഹം ഒരു പൊതു പരിപാടിയ്ക്കായി തിരുവനന്തപുരത്ത് എത്തുന്നത്.
ഒരു കാലാകരാനെന്നതിലുപരി സമൂഹത്തിൽ അസമത്വവും അസഹിഷ്ണുതയും സ്ഥാപി ച്ചെടുക്കാൻ പണിപ്പെടുന്നവർക്കെതിരെ വളരെ തീഷ്ണമായി പോരാടുന്ന വ്യക്തിത്വമായതു കൊണ്ടാണ് ഡോ. ആർ.എൽ.വി രാമകൃഷ്ണനെ കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലേക്ക് സംവദിക്കാനും കലാപ്രകടനം നടത്തുന്നതിനുമായി ക്ഷണിച്ചതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.