ശബരിമല സർവ്വീസ്; കെഎസ്ആർടിസി ആദരവ് ഏറ്റുവാങ്ങി

 
pp

കഴിഞ്ഞ മണ്ഡലകാലത്ത് മികച്ച രീതിയിൽ ശബരിമലയിലേക്കുള്ള ഭക്തജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കിയ കെഎസ്ആർടിസിയെ ആദരിച്ചു. പമ്പയിൽ വെച്ച് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ആദരിച്ചത്. കെഎസ്ആർടിസിക്ക് വേണ്ടി സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽകുമാറും, പമ്പ സ്പെഷ്യൽ ഓഫീസർ ഡി. ഷിബുകുമാർ  ചേർന്ന് ആദരവ് ഏറ്റുവാങ്ങി. 

ഇത്തവണത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് അൻപത് ലക്ഷത്തോളം തീർത്ഥാടകരാണ് എത്തിയത്. ഇവർക്ക് വേണ്ടി നിലയ്ക്കൽ - പമ്പ ചെയിൻ സർവ്വീസുകൾ മികച്ച രീതിയിലും, സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നും പമ്പയിലേക്ക് പ്രത്യേക സർവ്വീസുകളുമാണ് കെഎസ്ആർടിസി നടത്തിയിരുന്നത്. 

ഫോട്ടോ കാപ്ഷൻ; ഇത്തവണത്തെ ശബരിമല മണ്ഡല മകരമഹോത്സവത്തിൽ മികച്ച സേവനം നടത്തിയ കെഎസ്ആർടിസിക്ക് വേണ്ടി  പമ്പ സ്പെഷ്യൽ ഓഫീസർ ഡി. ഷിബുകുമാറും, സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽകുമാറും  ചേർന്ന് ആദരവ് ഏറ്റുവാങ്ങുന്നു.  റാന്നി എംഎൽഎ പ്രമോദ് നാരയൺ, ദേവസ്വം പ്രസിഡന്റ് അഡ്വ.കെ. അനന്ത​ഗോപൻ, പത്തനംതിട്ട ജില്ല കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ ജി. സുന്ദരേശന്‍, അഡ്വ.എസ്.എസ്. ജീവന്‍, എഡിജിപി എം.ആര്‍. അജിത്ത് കുമാര്‍, ദേവസ്വം വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എം.ജി. രാജമാണിക്യം ഐ.എ.എസ്‌ തുടങ്ങിയവർ സമീപം.