ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

 
sab
sab
ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5നാണ് തുറക്കുക. തന്ത്രി കണ്ഠര് രാജീവർക്കൊപ്പം മകൻ ബ്രഹ്മദത്തനും ഇക്കുറി പൂജകള്‍ക്ക് കാർമ്മികത്വം വഹിക്കും.
ചിങ്ങം ഒന്നു മുതല്‍ തന്ത്രി കുടുംബത്തിലെ ഒരു തലമുറ മാറ്റം കൂടി വരികയാണ്. താന്ത്രിക കർമങ്ങളുടെ പൂർണചുമതല ബ്രഹ്‌മദത്തനെ ഏല്‍പിക്കണമെന്ന ആഗ്രഹത്തിലാണ് തന്ത്രി രാജീവര്. പൂജകളില്‍ മകനു മാർഗനിർദേശവുമായി അദ്ദേഹവും സന്നിധാനത്തുണ്ടാകും.