തൊഴിലിടങ്ങളിലെ സുരക്ഷ:അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിന്റെ പരിശീലനം ആരംഭിച്ചു

 
sivakutty

അന്താരാഷ്ട്ര തൊഴിൽ സംഘടന(ILO)-യുമായി ചേർന്ന് വർക്ക്‌ ഇമ്പ്രൂവ്മെന്റ് ഫോർ സ്മാൾ എന്റെർപ്രൈസസ്  എന്ന പരിശീലന പരിപാടി സംഘടിപ്പിച്ച് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്.  രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് ചെറുകിട വ്യവസായ മേഖലയിലെ തൊഴിലാളികൾക്കും/തൊഴിലാളി യൂണിയൻ നേതാക്കൾക്കും, തൊഴിലുടമകൾക്കും നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർക്കുമായാണ് പരിശീലന പരിപാടി . പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

ഇതിനെതുടർന്ന് 2024 മാർച്ച് 13, 14, 15 തീയതികളിൽ വർക്ക്‌ ഇമ്പ്രൂവ്മെന്റ്സ് ഫോർ സ്മാൾ കൺസ്ട്രക്ഷൻ സൈറ്റ് എന്ന പേരിൽ ചെറുകിട കെട്ടിട നിർമ്മാണ മേഖലയിലുള്ളവർക്ക് ഐ.എൽ.ഒ-യുമായി സഹകരിച്ചുകൊണ്ട് എറണാകുളം ഒക്കുപ്പേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ൽ വച്ച് മറ്റൊരു പരിശീലന പരിപാടി കൂടി  ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.   സൈറ്റ് വിസിറ്റും ഗ്രൂപ്പ് ചർച്ചകളും ഇന്ററാക്ഷനുമുൾപ്പെടുന്ന ഐ.എൽ.ഒ-യുടെ  നൂതന   രീതി ഉപയോഗിച്ചുകൊണ്ടാണ് ഈ രണ്ടു പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നത്.  തൊഴിലാളികളുടെ കൂടി പങ്കാളിത്തത്താൽ ആവിഷ്കരിച്ച പ്രസ്തുത പരിശീലന-പരിപാടിയായതിനാൽ തൊഴിലിടങ്ങളിലെ അപകട സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അത്തരം അപകട സാഹചര്യങ്ങൾ എങ്ങനെ കാര്യക്ഷമമായി ഒഴിവാക്കാം എന്നത് സംബന്ധിച്ച്        നി‍‍ർദേശം നൽകുന്നതിനും ഈ പരിശീലന പരിപാടികൾ കൊണ്ട് സാധിക്കുന്നതാണ്.   സുരക്ഷിതമായ തൊഴിലിടം ഒരുക്കുന്നതിലും അതുവഴി ആരോഗ്യവും സുരക്ഷിതവുമായ തൊഴിലിടങ്ങളിൽ ഉയർന്ന ഉൽപാദന ക്ഷമത ഉറപ്പ് നൽകുന്നതിനും ILO-യുമായി ചേർന്നുള്ള ഈ പരിശീലന പരിപാടികൾക്ക് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.