79-ാം സ്വാതന്ത്ര്യദിനം എസ്എഐ എൽ.എൻ.സി.പി.ഇ., തിരുവനന്തപുരം ആഘോഷിച്ചു

 
p

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്എഐ) ലക്ഷ്മിബായി നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എൽ.എൻ.സി.പി.ഇ.), തിരുവനന്തപുരം, 79-ാം സ്വാതന്ത്ര്യദിനം നിറഞ്ഞ ചടങ്ങുകളോടെ ആഘോഷിച്ചു. ക്യാമ്പസിൽ നടന്ന ഈ ചടങ്ങിൽ ഏകദേശം 400 പേർ പങ്കെടുത്തു. ഭരണാധികാരികൾ, അധ്യാപകർ, പരിശീലകർ, ഫിസിക്കൽ എജ്യുക്കേഷൻ വിദ്യാർത്ഥികൾ, കായികതാരങ്ങൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി.

എൽ.എൻ.സി.പി.ഇ. പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി. കിഷോർ ദേശീയപതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിന്റെ ചീഫ് നാഷണൽ കോച്ചും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ശ്രീ പി. രാധാകൃഷ്ണൻ നായർ, അസോസിയേറ്റ് പ്രൊഫസറും ഇൻ-ചാർജ് അക്കാഡമിക്സുമായ ഡോ. പ്രദീപ് ദത്ത, അസോസിയേറ്റ് പ്രൊഫസർ ഡോ. ലാംലുൻ ബുഹ്‌റിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ചടങ്ങിന്റെ പ്രധാന ആകർഷണം : 60 കായികതാരങ്ങളെയും അവരുടെ പരിശീലകരെയും സഹായ സംഘത്തെയും എൽ.എൻ.സി.പി.ഇ. വിദ്യാർത്ഥികളെയും കായിക രംഗത്തെ ഉന്നത നേട്ടങ്ങൾക്ക് വേണ്ടി ആദരിക്കുന്നതായിരുന്നു. രാജ്യത്തിന്റെ കായിക മഹത്വത്തിൽ നിർണായക സംഭാവന നൽകിയ അന്താരാഷ്ട്ര താരങ്ങൾ, പ്രശസ്ത പരിശീലകർ, സമർപ്പിത ഉദ്യോഗസ്ഥർ എന്നിവരെ ആദരിച്ചു.

കായിക പരിശീലനം മുഖേന കൂടുതൽ ശക്തമായ, സജീവമായ ഇന്ത്യയെ നിർമ്മിക്കാനുള്ള ഐക്യം, ശിക്ഷണശീലം, പ്രതിബദ്ധത എന്നിവയുടെ സന്ദേശത്തോടെയാണ് ആഘോഷം സമാപിച്ചത്.