സായി എൽ.എൻ.സി.പി.ഇ. തിരുവനന്തപുരം , ദേശീയ കായിക ദിനം ആവേശത്തോടെ ആഘോഷിച്ചു

 
sia
ഹോക്കി ഇതിഹാസം ധ്യാൻ ചന്ദ്‌ന്റെ ജന്മദിനമായ ഓഗസ്റ്റ് 29-ന്, SAI LNCPE തിരുവനന്തപുരം ദേശീയ കായിക ദിനം വിപുലമായി ആഘോഷിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ, ഡോ. ജി കിഷോർ, SAI LNCPE തിരുവനന്തപുരം പ്രിൻസിപ്പൽ , മേജർ ധ്യാൻ ചന്ദിന്റെ അതുല്യമായ കായിക നേട്ടങ്ങളെയും   അചഞ്ചലമായ ദേശഭക്തിയെയും സ്മരിച്ചു. ബെർലിൻ ഒളിമ്പിക്സിൽ അഡോൾഫ് ഹിറ്റ്‌ലറുടെ സാന്നിധ്യത്തിൽ ജർമ്മനിയെ പരാജയപ്പെടുത്തിയ ടീമിനെ നയിച്ച മേജർ ധ്യാൻ ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. മേജർ ധ്യാൻ ചന്ദിന്റെ അചഞ്ചലമായ ദേശഭക്തിയും കായിക മനോഭാവവും എന്നും സ്മരിക്കപ്പെടും എന്ന് അദ്ദേഹം ഓർമപ്പെടുത്തി.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, ടീച്ചിംഗ് ഫാക്കൽറ്റി, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 400-ലധികം അംഗങ്ങളുടെ പങ്കാളിത്തത്തോടെ രസകരമായ മത്സരങ്ങൾ SAI LNCPE സംഘടിപ്പിച്ചു. നീതി പൂർവ്വവും സൗഹൃദ പരവുമായ മത്സരചിന്തയോടും ആഘോഷം സംഘടിപ്പിക്കപ്പെട്ടു .
സമാപന ചടങ്ങിൽ, വിവിധ മത്സരങ്ങളിൽ വിജയികളായവർക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.