ഇന്ന് ഓസോണ്‍ ദിനം: ഓസോണ്‍ പാളിയെ സംരക്ഷിക്കാം ഭൂമിയുടെ നിലനില്‍പ് ഉറപ്പാക്കാം

അപകടകാരികളായ അള്ട്രാവയലറ്റ് രശ്മികള് അനിയന്ത്രിതമായി ഭൂമിയിലെത്തിയാല് മനുഷ്യരില് ചര്മാര്ബുദത്തിന്റെ തോത് വര്ധിക്കും. അകാല വാര്ധക്യം, ചര്മ്മരോഗങ്ങള് ഇതൊക്കെയാണ് ഫലം. നേത്രരോഗങ്ങള് വര്ധിക്കുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യും. സസ്യങ്ങളുടെ ഇലകള് ചെറുതാകും. അതുവഴി വിത്തുണ്ടാകാന് സമയമെടുക്കുകയും വിളവുകുറയുകയും ചെയ്യും. ജലാശയങ്ങളിലെ ഭക്ഷ്യശൃംഖലയുടെ അടിത്തറയായ സസ്യപ്ലവകങ്ങള് നശിക്കും. ഭക്ഷ്യശൃംഖല മൊത്തത്തില് അപകടത്തിലാകും. പെയിന്റുകളുടെയും വസ്ത്രങ്ങളുടെയും നിറം മങ്ങും. പ്ലാസ്റ്റിക് ഉപകരണങ്ങളും പൈപ്പുകളും വളരെ വേഗത്തില് കേടുവരും… അള്ട്രാവയലറ്റ് രശ്മികള് വലിയതോതില് ഭൂമിയിലെത്തിയാല് നമ്മള് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളില് ചിലത് മാത്രമാണിത്. നിലനില്പിനു
 
ഇന്ന് ഓസോണ്‍ ദിനം: ഓസോണ്‍ പാളിയെ സംരക്ഷിക്കാം ഭൂമിയുടെ നിലനില്‍പ് ഉറപ്പാക്കാം

അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മികള്‍ അനിയന്ത്രിതമായി ഭൂമിയിലെത്തിയാല്‍ മനുഷ്യരില്‍ ചര്‍മാര്‍ബുദത്തിന്റെ തോത് വര്‍ധിക്കും. അകാല വാര്‍ധക്യം, ചര്‍മ്മരോഗങ്ങള്‍ ഇതൊക്കെയാണ് ഫലം. നേത്രരോഗങ്ങള്‍ വര്‍ധിക്കുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യും. സസ്യങ്ങളുടെ ഇലകള്‍ ചെറുതാകും. അതുവഴി വിത്തുണ്ടാകാന്‍ സമയമെടുക്കുകയും വിളവുകുറയുകയും ചെയ്യും. ജലാശയങ്ങളിലെ ഭക്ഷ്യശൃംഖലയുടെ അടിത്തറയായ സസ്യപ്ലവകങ്ങള്‍ നശിക്കും. ഭക്ഷ്യശൃംഖല മൊത്തത്തില്‍ അപകടത്തിലാകും. പെയിന്റുകളുടെയും വസ്ത്രങ്ങളുടെയും നിറം മങ്ങും. പ്ലാസ്റ്റിക് ഉപകരണങ്ങളും പൈപ്പുകളും വളരെ വേഗത്തില്‍ കേടുവരും… അള്‍ട്രാവയലറ്റ് രശ്മികള്‍ വലിയതോതില്‍ ഭൂമിയിലെത്തിയാല്‍ നമ്മള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളില്‍ ചിലത് മാത്രമാണിത്. നിലനില്‍പിനു തന്നെ ഭീഷണിയാകുന്ന ഈ സാഹചര്യത്തില്‍ നിന്നു ഭൂമിയെ രക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. മനുഷ്യന്റെ ഇടപെടല്‍ മൂലം ഓസോണ്‍പാളി ദുര്‍ബ്ബലമാകുകയും പാളിയില്‍ ദ്വാരം വരികയും ചെയ്തതോടെയാണ് ഓസോണ്‍ പാളിയുടെ സംരക്ഷണം പ്രധാന ചര്‍ച്ചാവിഷയമാകുന്നത്.

ഇന്ന് ഓസോണ്‍ ദിനം: ഓസോണ്‍ പാളിയെ സംരക്ഷിക്കാം ഭൂമിയുടെ നിലനില്‍പ് ഉറപ്പാക്കാം

ഓസോണ്‍ പാളിയെ ദുര്‍ബലമാക്കുന്ന വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയും ഓസോണ്‍ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1994 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കാന്‍ ആരംഭിച്ചത്. ഓസോണ്‍ ഫോര്‍ ലൈഫ്’ എന്നതാണ് ഇത്തവണത്തെ ഓസോണ്‍ ദിനാചരണത്തിന്റെ മുദ്രാവാക്യം. മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്ന തന്മാത്രയാണ് ഓസോണ്‍ എന്ന് ലളിതമായി പറയാം. 1785ല്‍ ഡച്ച് കെമിസ്റ്റായ മാര്‍ട്ടിനസ് വാന്‍മാറമാണ് ആദ്യമായി ഓസോണിനെ തിരിച്ചറിഞ്ഞത്. ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് ശേഷം 1839-ല്‍ ക്രിസ്റ്റ്യന്‍ ഫ്രെഡറിക് ഷോണ്‍ബീന്‍ എന്ന ശാസ്ത്രജ്ഞന്‍ ഈ വാതകത്തെ വേര്‍തിരിച്ചെടുത്ത് ഓസോണ്‍ എന്ന് പേരുനല്‍കി. ഭൂമിയില്‍നിന്ന് പത്തുമുതല്‍ 40 വരെ കിലോമീറ്റര്‍ ഉയരത്തില്‍ അന്തരീക്ഷത്തിലെ പാളികളിലൊന്നായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍ വാതകത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതലുള്ളത്. ഭൂമിയിലേക്ക് പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ ഈ ഓസോണ്‍ പാളികള്‍ തടഞ്ഞുനിര്‍ത്തുന്നു. മൂന്ന് മില്ലീമീറ്റര്‍ കനം മാത്രമുള്ള ഈ വാതകപാളി ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ചെയ്യുന്ന സഹായം വളരെ വലുതാണ്.

ഇന്ന് ഓസോണ്‍ ദിനം: ഓസോണ്‍ പാളിയെ സംരക്ഷിക്കാം ഭൂമിയുടെ നിലനില്‍പ് ഉറപ്പാക്കാം

വ്യവസായ വിപ്ലവത്തിന്റെ ഫലമായി വലിയതോതില്‍ രാസവസ്തുക്കള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാന്‍ ആരംഭിച്ചതോടെയാണ് ഓസോണ്‍ പാളിയില്‍ ശോഷണം സംഭവിച്ചത്. ക്ലോറോഫ്‌ളൂരോ കാര്‍ബണുകള്‍ പോലെയുള്ള പ്രത്യക്ഷത്തില്‍ നിരുപദ്രവകരം എന്നു കരുതുന്ന രാസവസ്തുക്കള്‍ ഓസോണ്‍ പാളിക്ക് നാശമുണ്ടാക്കുന്നു. എയര്‍ കണ്ടീഷന്‍ സംവിധാനങ്ങളിലും റഫ്രിഡ്ജറേറ്ററുകളിലും ഇത്തരം രാസവസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. 1970കളിലാണ് ഓസോണ്‍ നശിച്ചുകൊണ്ടിരിക്കുന്നുവെന്ന് ശാസ്ത്രലോകത്തിന് ബോധ്യപ്പെടുന്നതും സംരക്ഷണത്തിനാവശ്യമായ ഇടപെടലുകള്‍ ആരംഭിക്കുന്നതും.

ഇന്ന് ഓസോണ്‍ ദിനം: ഓസോണ്‍ പാളിയെ സംരക്ഷിക്കാം ഭൂമിയുടെ നിലനില്‍പ് ഉറപ്പാക്കാം

ഓസോണ്‍പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും തടഞ്ഞ് മാരക രോഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബര്‍ 16ന് മോണ്‍ട്രിയോളില്‍ ഉടമ്പടി ഒപ്പുവച്ചു. ഈ ഉടമ്പടിയെ മോണ്‍ട്രിയോള്‍ പ്രോട്ടോകോള്‍ എന്ന് വിളിക്കുന്നു.1988 സെപ്റ്റംബര്‍ 16ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഓസോണ്‍ പാളി സംരക്ഷണ ദിനാചരണത്തിന് തുടക്കമിട്ടത്.