മുതിര്‍ന്ന പ്രസ് ഫോട്ടോഗ്രാഫര്‍ ടി. മോഹന്‍ദാസ് അന്തരിച്ചു.

 
mohan

പി.ടി.ഐ ഫോട്ടോഗ്രാഫര്‍ ടി. മോഹന്‍ദാസ്  (57) നിര്യാതനായി. സംസ്‌കാരം നടത്തി. സര്‍ജറിയെത്തുടര്‍ന്ന്  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.  മംഗളം പത്രത്തില്‍ ഫോട്ടോ ഗ്രാഫറായിട്ടായിരുന്നു തുടക്കം.  ദീര്‍ഘ കാലം ദീപിക പത്രത്തില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. രണ്ടു തവണ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിക്കുള്ള സംസ്ഥാന അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 

പരേതരായ തട്ടാംകണ്ടി കൃഷ്ണന്‍ കുട്ടിയുടേയും ലീലാവതിയുടേയും മകനാണ്. ഭാര്യ:  പ്രിയ (കണ്ടക്ടര്‍ -കെഎസ്ആര്‍ടിസി)  മക്കള്‍: വൈശാഖ്, സഞ്ജയ്. സഹോദരന്‍: തിലകന്‍.