രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത 102 വയസ്സുള്ള സൈനികൻ സിപോയ് അപ്പുട്ടിയെ ആദരിച്ചു

 
pix
pix

കോഴിക്കോട് 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎയുടെ (മദ്രാസ്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ, 102 വയസ്സുള്ള രണ്ടാം ലോകമഹായുദ്ധ സേനാനി, കോഴിക്കോട് ജില്ലയിലെ ശിപായി അപ്പുട്ടിയെ (റിട്ട) കേരള-കർണാടക സബ് ഏരിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ പുനീത് ഭരദ്വാജിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. 

ഈ അവസരത്തിൽ സീനിയർ വെറ്ററൻ ഓഫീസർ ബ്രിഗേഡിയർ ഗംഗാധരൻ, ലോക്കൽ ഏരിയ കൗൺസിലർ മിസ് രേഖ, പ്രദേശത്തെ വിമുക്തഭടന്മാർ, അവരുടെ  കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. 
ജന്മശതാബ്ദി കഴിഞ്ഞ സിപോയ് അപ്പുട്ടി രാജ്യത്തിന് നൽകിയ  സേവനത്തിൻ്റെ അംഗീകാരമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകി ആദരിച്ചു.