ഹൈക്കോടതിയിൽ ഗവർണർക്ക് തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അംഗങ്ങളെ നിർദേശിച്ചത് കോടതി സ്റ്റേ ചെയ്തു.
നാല് വിദ്യാർഥി പ്രതിനിധികളെ നിർദേശിച്ചതാണ് സ്റ്റേ ചെയ്തത്. . ഗവർണർ നിർദേശിച്ച ഈ നാല് വിദ്യാർഥികളും എബിവിപി പ്രവർത്തകരാണ്.
സർവകലാശാല നൽകിയ ലിസ്റ്റ് അട്ടിമറിച്ചാണ് ലിസ്റ്റിലില്ലാത്ത ഈ നാല് പേരെ ഗവർണർ നിർദേശിച്ചിരുന്നത്.
മികവിന്റെ
അടിസ്ഥാനത്തിൽ
നാല് വിദ്യാർഥികളെയാണ് സർവകലാശാലയിലേയ്ക്ക് നോമിനേറ്റ് ചെയ്യേണ്ടത്. സയൻസ്,ഹ്യൂമാനിറ്റീസ്, ആർട്‌സ്, സ്‌പോർട്ട്‌സ് എന്നീ വിഭാഗത്തിൽ നിന്നാണത്. ഇതിൽ കേരള സർവകലാശാല നൽകിയ വിദ്യാർഥികളിലൊരാൾ ബി എ മ്യൂസിക്കിൽ ഒന്നാം റാങ്ക് ജേതാവും എം എ വിദ്യാർഥിയുമാണ്. ഇത്തരത്തിൽ ബി എ വേദാന്തം, ബി എ വീണ, ബിഎസ് ഡബ്ല്യൂ എന്നിവയിൽ ഒന്നാം റാങ്ക് നേടിയവരെയാണ് സർവകലാശാല പരിഗണിച്ചത്. ഫൈൻ ആർട്‌സിൽ കഴിഞ്ഞ വർഷത്തെ കലാപ്രതിഭയെയും സ്‌പോർട്‌സിൽ ദേശീയ തലത്തിൽ വെങ്കലം നേടിയ വിദ്യാർഥിയെയും സർവകലാശാല നിർദ്ദേശിച്ചു. എന്നാൽ ഇതെല്ലാം അട്ടിമറിച്ച് എബിവിപി നേതാക്കളെ ചാൻസലർ നിശ്ചയിക്കുകയായിരുന്നു