ഏഷ്യാനെറ്റ് ന്യൂസിന് നേരെ എസ് എഫ് ഐ അക്രമം

പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
 
pp

ഏഷ്യാനെറ്റ് ന്യൂസിന് നേരെയുള്ള എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പ്രെസ്സ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു. അക്രമത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ചോദിച്ചു.

 

എസ്എഫ്ഐയുടെ അതിക്രമം നിന്ദ്യവും നീചവുമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയ്ക്ക് എതിരെ വാര്‍ത്ത നല്‍കിയതിനാണ് ഏഷ്യാനെറ്റിനോട് പ്രതിഷേധമെന്നത് ലജ്ജാകരമാണെന്ന് ബിജെപി നേതാവ് എംഎസ് കുമാര്‍ പരിഹസിച്ചു.  പ്രസ്ക്ലബ് പ്രസിഡന്‍റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ. പി.കെ.രാജശേഖരൻ, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു എന്നിവർ സംസാരിച്ചു.