ഗണപതി വിവാദം കത്തിനിൽക്കെ ഗണപതി ക്ഷേത്രത്തിന് ഷംസീറിന്റെ 64 ലക്ഷം രൂപ
 Aug 7, 2023, 10:14 IST
                                            
                                        
                                    
                                        
                                    
                                        
                                    സ്പീക്കർ എ.എൻ.ഷംസീറിന്റെ ഗണപതി വിവാദ പ്രസംഗം കത്തി നിൽക്കെ ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ 64 ലക്ഷം രൂപ. ഷംസീർ തന്നെയാണ് തന്റെ മണ്ഡലത്തിലെ ക്ഷേത്രക്കുള നവീകരണത്തിന് ഇത്രയും തുക അനുവദിച്ചത്. കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിലെസ ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായാണ് 64 ലക്ഷം രൂപ അനുവദിച്ചു ഭരണാനുമതിയായത്.
പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്ക് തന്നെ ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കും. ഗണപതി വിവാദം നിയമസഭയിലടക്കം വരാനിരിക്കെ ഗണപതി ക്ഷേത്രത്തിന് ലക്ഷങ്ങൾ അനുവദിച്ചത് സോഷ്യൽ മീഡിയകളിൽ സി.പി.എം വേദികളിൽ സജീവമായി പ്രചരിപ്പിക്കുന്നുണ്ട്.
