ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ തിരഞ്ഞെടുത്തു

 
babe john

ഷിബു ബേബി ജോണിനെ ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി പാർട്ടി സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി എ.എ.അസീസാണ് ഷിബുവിന്‍റെ പേര് നിർദ്ദേശിച്ചത്. മുൻധാരണ പ്രകാരമാണ് മാറ്റം.

ഇടത് മുന്നണിയിൽ ഓച്ഛാനിച്ചു നിന്നാൽ മാത്രമല്ല ഇടതുപക്ഷമാകുന്നതെന്നും യു.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്നും ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ഷിബു ബേബി ജോൺ പ്രതികരിച്ചു. സെക്രട്ടറിയായുള്ള തന്‍റെ വരവ് പാർട്ടിയിലെ തലമുറമാറ്റത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.