എബിവിപിയുടെ സംസ്ഥാന പ്രസിഡന്റ്‌ ആയി ശ്രീ Dr വൈശാഖ് സദാശിവനെയും, സെക്രട്ടറി ആയി ശ്രീ ഇ യു ഈശ്വരപ്രസാദ് നെയും തിരഞ്ഞെടുത്തു.

 
abvp

കേരള എബിവിപിയുടെ 2023-24 വർഷത്തെ സംസ്ഥാന പ്രസിഡന്റ്‌ ആയി ശ്രീ Dr വൈശാഖ് സദാശിവനെയും, സെക്രട്ടറി ആയി ശ്രീ ഇ യു ഈശ്വരപ്രസാദ് നെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.

എബിവിപി 2023-2024 വർഷത്തെ കേരള സംസ്ഥാന പ്രസിഡന്റ്‌ ആയി ശ്രീ dr വൈശാഖ് സദാശിവനെയും സെക്രട്ടറി ആയി ശ്രീ ഇ യു ഈശ്വരപ്രസാദ് നെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു. എബിവിപി 2023 -2024 വർഷത്തെ സംഘടനാ തിരഞ്ഞെടുപ്പ് ഓഫീസർ ശ്രീ dr നാഗലിംഗം തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ ഡിസംബർ 7 മുതൽ 10 വരെ ഡൽഹിയിൽ വെച്ച് നടക്കുന്ന എബിവിപി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സംസ്ഥാന ജനറൽ കൗൺസിൽ മീറ്റിംഗിൽ വെച്ച് ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. 

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശി ആയ ശ്രീ dr. വൈശാഖ് സദാശിവൻ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ സനാതന ധർമ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയി അധ്യാപനം നടത്തുന്നു. 2005 മുതൽ എബിവിപി യിൽ പ്രവർത്തിക്കുന്നു. നിലവിൽ എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആയി പ്രവർത്തിക്കുക ആയിരുന്നു. 

ശ്രീ ഇ യു ഈശ്വരപ്രസാദ് എറണാകുളം ജില്ലയിലെ കാലടി സ്വദേശിയാണ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി യിൽ നിന്നും MSW പഠനം പൂർത്തിയാക്കി. നിലവിൽ എബിവിപി ദേശീയ നിർവാഹക സമിതി അംഗം ആയി പ്രവർത്തിക്കുക ആയിരുന്നു.

പ്രസിദ്ധീകരണം നൽകുന്നത് എബിവിപി സംസ്ഥാന ഓഫീസ് സെക്രട്ടറി ശ്രീ ഷിബുവാസുദേവ്.