സിബിൽ സ്കോർ തുടക്കമിട്ടു

 
poster
കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി) യുടെ ബാനറിൽ വിവേക് ശീകാന്ത് ആദ്യമായി മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നു.
ചിത്രം -
 സിബിൽ സ്ക്കോർ 'ഈ ചിത്രം
പ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ്  നിർമ്മിക്കുന്നത്.
കെ.എം.ശശിധരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിതത്തിൻ്റെ പൂജാ ചടങ്ങുകൾ മെയ് ഇരുപത്തിനാല് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ഫോർട്ടിലുള്ള ലെമൺ പ്രൊഡക്ഷൻ ഹൗസിൽ വച്ചു നടന്നു.
തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പങ്കെടുത്തു.
തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി  സോഹൻ സീനുലാൽ,, ദീപക് പ്രിൻസ് എന്നിവരാണ്. 
ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.
സംഭാഷണം - അർജുൻ' ടി. സത്യനാഥ്.
ഛായാഗ്രഹണം: പ്രദീപ് നായർ -
എഡിറ്റിംഗ്‌ - സോബിൻ.കെ.സോമൻ
കലാസംവിധാനം. - ത്യാഗു തവനൂർ
മേക്കപ്പ് - പ്രദീപ് വിതര:
കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി ജോൺ
.ക്രിയേറ്റീവ് ഹെഡ് - ശരത് വിനായക് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ.
കോ - ഡയറക്ടർ - സാംജി. ആൻ്റെണി
ലൈൻ പ്രൊഡ്യൂസർ - ദീപു കരുണാകരൻ.
കോ- പ്രൊഡ്യൂസർ വിക്രംശങ്കർ,
എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - ഷാജി ഫ്രാൻസിസ്.
പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സെന്തിൽകുമാർ.
പ്രൊജക്റ്റ് ഡിസൈൻ -  മുരുകൻ.എസ്.
ജൂലൈ പതിനഞ്ചു മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്താരംഭിക്കുന്നു '
വാഴൂർ ജോസ്.