ജനവാസ മേഖലയിലെ കശാപ്പുശാല: സത്വര നടപടി വേണമെന്ന്:മനുഷ്യാവകാശ കമ്മീഷൻ

 
Human

ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കശാപ്പുശാലക്കെതിരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സത്വര നടപടി സ്വീകരിച്ച് സ്വൈര്യ ജീവിതം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.കുമാരപുരം ചെന്നിലോട് അണമുഖം വാർഡിൽ പ്രവർത്തിക്കുന്ന ജി. എസ് പൌൾട്രി ഫാമിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥിന്റെ ഉത്തരവ്.


പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകിയിതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. തുടർന്ന് സ്ഥാപനമുടമയായ അജയകുമാർ ഹൈക്കോടതിയിൽ നിന്നും സ്റ്റോപ്പ് മെമ്മോക്ക് സ്റ്റേ ഉത്തരവ് വാങ്ങി. സ്ഥാപനമുടമയെ നഗരസഭാ സെക്രട്ടറി നേരിൽ കേട്ട് തീരുമാനമെടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്ന് കമ്മീഷൻ തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ചെന്നിയോട് സ്വദേശി ബി. അനിജ രാജ് സമർപ്പിച്ച പരാതിയിലാണ് നടപടി.