ചെറു മാനവ സംഘം website വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
Jul 25, 2024, 18:17 IST
ചെറു മാനവ സംഘം ( Little People Trust ) ൻറെ website 2024 ജൂലൈ മാസം 25 ആം തീയതി തിരുവനന്തപുരം വഴുതക്കാട് ലെനിൻ ബാലവാടിയിൽ ചേർന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ സിനിമ നടൻ ശ്രീ ജോബി അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ സംവിധായകൻ ശ്രീ തുളസീദാസ് കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി ശ്രീ എ സതീഷ് സംവിധായകൻ ശ്രീ വിനോദ് സ്പോർട്സ് പരിശീലകൻ കെ കെ എന്നിവർ ആശംസകൾ നേരുന്നു. ട്രസ്റ്റിന്റെ സെക്രട്ടറി ശ്രീമതി നീലിമ അഗസ്റ്റിൻ സ്വാഗതവും രക്ഷാധികാരി മജീഷ്യൻ ശ്രീ ചാർലി ചടങ്ങിൽ സന്നിഹിതനായിരുന്നു. ട്രസ്റ്റിന്റെ മെമ്പർ ശ്രീദയേഷ് കെ ജി നന്ദി രേഖപ്പെടുത്തി. തുടർന്ന് അംഗങ്ങളിൽ ദേശീയവും അന്തർദേശീയവുമായ അത്‌ലറ്റ് മത്സരങ്ങളിൽ വിജയികളായവർക്ക് മൊമെന്റോ സമ്മാനിച്ചു. അംഗങ്ങളുടെ കലാപ്രകടനവും ലൈവ് കാരിക്കേച്ചർ രചനയും തുടർന്ന് നടത്തപ്പെട്ടു.