വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ സ്‌പോട്ട് ഫോട്ടോഗ്രഫി വിജയികള്‍
May 4, 2024, 17:48 IST
വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന സ്‌പോട്ട് ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സ്ഥാനം ബ്ലസ്സി ജെ രാജനും രണ്ടാം സ്ഥാനം അനാമിക ജി.എസ്സും മൂന്നാം സ്ഥാനം കൃഷ്ണ പ്രമോദും കരസ്ഥമാക്കി. ശനിയാഴ്ച രാവിലെ 6 മുതല്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് മത്സരം നടന്നത്. ഈ ചിത്രങ്ങളാണ് വിദഗ്ദ്ധ സമിതി വിലയിരുത്തിയത്. പി. വേണുഗോപാല്‍ (റിട്ടേഡ് ഡെപ്യൂട്ടി എഡിറ്റര്‍ ദി ഹിന്ദു), മഹേഷ് ഹരിലാല്‍ (ഫാഷന്‍ & പോര്‍ട്രയിറ്റ് ഫോട്ടോഗ്രാഫര്‍), പി.എസ്. മനേക്ഷ് (മെമ്പര്‍ സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍) എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്. 2024 മേയ് 11 ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്‍ ജന്മദിനാചരണ ചടങ്ങില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കേറ്റ് ട്രോഫിയും പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കേറ്റും നല്‍കും.