എൻസിസി കേഡറ്റുകൾക്കുള്ള SSB പരിശീലന ക്യാപ്‌സ്യൂൾ

 
ncc
എൻസിസി തിരുവനന്തപുരം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കേരള, ലക്ഷദ്വീപ് എൻസിസി ഡയറക്‌ടറേറ്റിലെ അഭിരുചിയുള്ള കേഡറ്റുകൾ, പൂർവ്വ കേഡറ്റുകൾ എന്നിവർക്കായി സർവീസ് സെലക്ഷൻ ബോർഡ് (SSB) പ്രവേശനത്തിനായി  പരിശീലന ക്യാപ്‌സ്യൂൾ    നടത്തുന്നു. ഡയറക്ടറേറ്റിൻ്റെ ആദ്യ സംരംഭമായ ഈ പരിശീലന ക്യാപ്‌സ്യൂൾ SSB-യുടെ നിർണായക വശങ്ങളെ കുറിച്ച് വ്യക്തമായ ധാരണ നൽകാനും, ഉദ്യോഗാർത്ഥിയുടെ വ്യക്തിത്വത്തെയും കഴിവുകളെയും കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്താനും ലക്ഷ്യമിടുന്ന തരത്തിലുള്ളതാണ്. ക്യാപ്‌സ്യൂളിൻ്റെ ഇൻ്റർവ്യൂവിംഗ് ഓഫീസർ കൂടിയായ എൻസിസി ട്രിവാൻഡ്രം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാറിൻ്റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് കോട്ടൺ ഹിൽ സ്കൂളിൽ പരിശീലന ക്യാപ്‌സ്യൂൾ ഇന്ന്  ആരംഭിച്ചത്. ഈ പരിശീലന ക്യാപ്സ്യൂൾ മെയ് 20ന് സമാപിക്കും. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 കേഡറ്റുകൾ ക്ലാസിൽ പങ്കെടുക്കുന്നുണ്ട്. എൻസിസി സ്‌പെഷ്യൽ എൻട്രി സ്‌കീം വഴി ആഭിമുഖ്യത്തിന് ക്ഷണം ലഭിച്ചവരാണ് എക്‌സ് കേഡറ്റുകൾ.