SSLC പരീക്ഷാ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കി:മന്ത്രി വി ശിവൻകുട്ടി
Jul 13, 2023, 18:13 IST

2023 മാർച്ചിൽ നടന്ന SSLC, THSLC, AHSLC, ജൂണിൽ നടന്ന SSLC SAY എന്നീ പരീക്ഷകളുടെ സർട്ടിഫിക്കറ്റുകളുടെ വിതരണം സ്കൂളുകൾ വഴി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജൂലൈ 5 ന് വിതരണം ആരംഭിച്ചു . 4,20,000 ത്തോളം സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സമയബന്ധിതമായി കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ പ്രത്യേക സംവിധാനം തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു. കൃത്യമായ പ്രവർത്തനങ്ങൾക്കൊടുവിലാണ് സർട്ടിഫിക്കറ്റുകൾ നേരത്തെ വിതരണം ചെയ്തത്. വിവിധ കോഴ്‌സുകളിൽ ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
കഴിഞ്ഞ വർഷത്തേക്കാൾ വളരെ നേരത്തെയാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് . കഴിഞ്ഞ വർഷം സർട്ടിഫിക്കറ്റുകൾ ആഗസ്ത് 26 ന് ആണ് വിതരണം ആരംഭിച്ചത്.