കാട്ടാക്കടയിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് അടി

 
student
കാട്ടാക്കടയിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് അടി. നിരവധി പേർക്ക് പരിക്കേറ്റു . കാട്ടാക്കട കെ.എസ്.ആർ.ടിസി വാണിജ്യ സമുച്ചയത്തിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. . കൂട്ടം കൂടിനിന്ന വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ഇടയിലേക്ക് രണ്ടു സംഘങ്ങൾ ഓടി കയറി തമ്മിൽ തല്ലുകയായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.യൂനിഫോമിട്ട വിദ്യാർഥികൾ തമ്മിലാണ് അടിപിടി കൂടുന്നത്. ഇവിടെ പതിവായി ഇത്തരത്തിൽ സംഘർഷമുണ്ടാകാറുണ്ടെന്ന് യാത്രക്കാരും സ്ഥാപനങ്ങളിലുള്ളവരും പറയുന്നു. സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണ് സ്റ്റാന്റെന്നും പറയുന്നു. പൊലീസിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.