കോട്ടൂർ ആദിവാസി കോളനിയിലെ 120 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

 
pp
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോജിക് പ്ലം എന്ന സോഫ്റ്റ് വെയർ കമ്പനി കോട്ടൂർ ആദിവാസി കോളനിയിലെ 120 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോട്ടൂർ മന്തംകോണം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയകുമാർ ഉദ്ഘാടനം ചെയ്തു.  ലോജിക് പ്ലം മാനേജിംഗ് ഡയറക്ടർ അനൂപ് മുരളീധരൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ചെറുമംഗൽ എക്കോ ഡെവലപ്മെൻറ് കമ്മറ്റി പ്രസിഡൻറ് സുരേഷ്, ബ്ലോഗർ സജിത്ത് എന്നിവ സന്നിഹിതരായിരുന്നു. തിരുവനന്തപുരം കൂടാതെ കൊച്ചി യുഎസ് ഫ്രാൻസ് എന്നിവിടങ്ങളിലുംലോജിക് പ്ലംമ്മിന് ഓഫീസുകളുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള ലോജിക് പ്ലം ജീവനക്കാരുടെ കാരുണ്യ സംരംഭമായ പ്ലമ്മീസ് കെയറാണ് ചെറു മംഗൽ എക്കോ ഡെവലപ്മെൻ്റ് കമ്മറ്റിയുടെ സഹരണത്തോടെ ഈ സംരംഭത്തിന് നേതൃത്വം നല്ലിയത്.