താനൂർ ബോട്ടപകടം : മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം

 
boat

താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ
 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

 ചികിത്സയിലുള്ളവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ
അറിയിച്ചു.

 സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തും.

  പൊലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം  അന്വേഷണത്തിന് ഉണ്ടാവും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ താനൂരിൽ ചേര്‍ന്ന അവലോകന യോഗത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നത്. എംഎല്‍എമാരും കക്ഷിനേതാക്കളും ഇതിനെ പിന്തുണച്ചു. വാക്കുകളില്‍ രേഖപ്പെടുത്താന്‍ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് താനൂരില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 സംസ്ഥാനത്ത് മുന്‍പ് ബോട്ടപകടങ്ങളുണ്ടായപ്പോഴെല്ലാം കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും എന്നാല്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.