സാങ്കേതിക സർവകലാശാല: വനിതാവേദി രൂപീകരിച്ചു

 
pix

കേരള ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വനിതാവേദി രൂപീകരണവും ഉദ്ഘാടനവും സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീ ദേവി നിർവഹിച്ചു. 

സ്ത്രീയെ ഇപ്പോഴും പാർശ്വവൽകൃത സമൂഹമായാണ് ചുറ്റുമുള്ളവർ കാണുന്നത്. ജനസംഖ്യയുടെ പാതിയിലേറെ വരുന്ന ഇന്ത്യൻ സ്ത്രീക്ക് മൂന്നിലൊന്ന് സംവരണം ഇന്നും ഔദാര്യമാണ്. പ്രപഞ്ചത്തിന്റെ എല്ലാ മേഖലയിലും നേർപകുതി അവകാശമുണ്ടെന്ന് സ്ത്രീകൾ മനസിലാക്കണമെന്നും അഡ്വ. സതീ ദേവി പറഞ്ഞു. ലിംഗനീതിയുടെ കാഴ്ചപ്പാടുകൾ ഇനിയും മാറ്റങ്ങൾക്ക് വിധേയമാകണമെന്നും ലിംഗ-ലൈംഗികന്യൂനപക്ഷങ്ങൾക്ക്കൂടി അവകാശപെട്ടതാണ് ഈ ഇടങ്ങളെന്നും അഡ്വ. സതീ ദേവി കൂട്ടിച്ചേർത്തു.

കേരള സാക്ഷരതാ മിഷൻ ഡയറക്ടർ എ. ജി. ഒലീന  മുഖ്യ പ്രഭാഷണം നടത്തി. 

പരീക്ഷ കൺട്രോളർ ഡോ.അനന്തരശ്മി എസ്, കേരള സർവകലാശാല എംപ്ലോയീസ് യൂണിയൻ  വനിതാ വേദി കൺവീനർ ആശാറാണി  എസ് ആർ, വൈസ് പ്രസിഡൻ്റ് സുമ പിബി, കേരള ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ഹരികൃഷ്ണൻ കെ,  സാങ്കേതിക സർവകലാശാല വനിതാ കമ്മിറ്റി കൺവീനർ ഇന്ദുലേഖ ആർ, റീന എസ് തുടങ്ങിയവർ സംസാരിച്ചു.