അറബിക്കടലിൽ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറി
മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ "തേജ്" അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വരും മണിക്കൂറിൽ അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത.
ഒക്ടോബർ 24 രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും, പിന്നീട് വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ചു ഒക്ടോബർ 25 ഉച്ചയോടെ യെമൻ -ഒമാൻ തീരത്തു അൽ ഗൈദാക്കും (യെമൻ ) സലാലാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദം
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. അടുത്ത 12 മണിക്കൂർ വടക്ക് പടിഞ്ഞാറ് ദിശയിയിലും, തുടർന്നുള്ള 3 ദിവസം വടക്ക്, വടക്ക് - കിഴക്ക് ദിശയിലും സഞ്ചരിച്ചു ബംഗ്ലാദേശ് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിനുപുറമെ കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴിയും നിലനിൽക്കുന്നു.
ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും ഇന്ന് (ഒക്ടോബർ 22) മുതൽ ഒക്ടോബർ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
പ്രത്യേക ജാഗ്രതാ നിർദേശം
തെക്കു പടിഞ്ഞാറൻ അറബിക്കടൽ: 22-10-2023 രാത്രി വരെ തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 170 മുതൽ 180 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 200 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.തുടർന്ന് 23-10-2023 വൈകുന്നേരത്തോടെ ഈ കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെയും കുറയാൻ സാധ്യത. 24-10-2023 രാവിലെയോടു കൂടി കാറ്റിന്റെ വേഗത മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ എത്തി ശക്തികുറയുകയും തുടർന്ന് ദുർബലമാകാനും സാധ്യത.
മധ്യ പടിഞ്ഞാറൻ അറബിക്കടൽ: 22-10-2023 വൈകുന്നേരം മുതൽ ഒക്ടോബർ 23 രാവിലെ വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 170 മുതൽ 180 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 200 കിലോമീറ്റർ വരെയും തുടർന്ന് ശക്തിപ്രാപിച്ചു ഈ കാറ്റിന്റെ വേഗത 190 മുതൽ 200 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 220 കിലോമീറ്റർ വരെയും എത്താൻ സാധ്യതയുണ്ട്. തുടർന്ന് 23-10-2023 വൈകുന്നേരത്തോടെ ഈ കാറ്റിന്റെ വേഗത കുറയുകയും മണിക്കൂറിൽ 150 മുതൽ 160 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 175 കിലോമീറ്റർ വരെയും കുറയാൻ സാധ്യതയുണ്ട്. പിന്നീട് 24-10-2023 വൈകുന്നേരത്തോടെ ഈ കാറ്റിന്റെ വേഗത വീണ്ടും കുറയുകയും മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും എത്തി വീണ്ടും ദുർബലമായി 25-10-2023 വൈകുന്നേരത്തോടെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും എത്താനും സാധ്യതയുണ്ട്.
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ: 22-10-2023 വൈകുന്നേരം മുതൽ 25-10-2023 വരെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പിന്നീട് ഈ കാറ്റിന്റെ വേഗത വർധിച്ചു മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും ആകാനും സാധ്യത. തുടർന്ന് കാറ്റ് ശക്തി കുറഞ്ഞു ദുര്ബലമാകാനും സാധ്യതയുണ്ട് .
മധ്യ കിഴക്കൻ -തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ: 22-10-2023 രാവിലെ മുതൽ 23-10-2023 വരെ മധ്യ കിഴക്കൻ -തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പിന്നീട് ഈ കാറ്റിന്റെ വേഗത വർധിച്ചു മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും ആകാനും സാധ്യത. തുടർന്ന് കാറ്റ് ശക്തി കുറഞ്ഞു ദുര്ബലമാകാനും സാധ്യതയുണ്ട് .
വടക്കൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങൾ : വടക്കൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങൾ എന്നിവിടങ്ങളിൽ 23-10-2023 ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 24-10-2023 മുതൽ 26-10-2023 ഈ കാറ്റിന്റെ വേഗത വർധിച്ചു മണിക്കൂറിൽ 60 മുതൽ 7 0 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും ആകാനും സാധ്യത.
മേൽ പറഞ്ഞിരിക്കുന്ന പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു ഏർപ്പെട്ടിരിക്കുന്നവർ സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചേരേണ്ടതാണ്
മുന്നറിയിപ്പുള്ള സമുദ്ര മേഖലയുടെ വ്യക്തതയ്ക്കായി ഇതിനോടൊപ്പം നൽകിയിട്ടുള്ള ഭൂപടം പരിശോധിയ്ക്കുക.
മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.