4x400 മീറ്റർ റിലേ ടീമുകൾ സായി എൽ എൻ സി പി യിൽ നിന്ന് പാരീസിലേക്ക്

 
LNCP

പാരീസ് ഒളിമ്പിക്സിൽ യോഗ്യത നേടിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും 4*400 മീറ്റർ റിലേ ടീമുകളെ അവരുടെ പരിശീലനകേന്ദ്രമായ SAI LNCPE യിൽ മേധാവി പ്രിൻസിപ്പളുമായ ഡോ. ജി. കിഷോർ ആദരിച്ചു.

 
അത്‌ലീറ്റുകളെ പരിശീലിപ്പിച്ചത് ട്രാക്ക് ആൻഡ് ഫീൽഡ് വിഭാഗത്തിലെ ഡെപ്യൂട്ടി ചീഫ് കോച്ച് ശ്രീ. രാജമോഹൻ എം കെ, വിദേശ പരിശീലകൻ മിസ്റ്റർ ജേസൺ ഡോസൺ, റിക്കവറി വിദഗ്ധൻ ഡോ. അസൻഹ ദ സിൽവ എന്നിവരുടെ മികച്ച മാർഗ്ഗനിർദേശത്തിലാണ് വരാനിരിക്കുന്ന 2024 പാരീസ് ഒളിമ്പിക്സിനായി ടീം തയ്യാറെടുക്കുന്നത്. 

 ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷന്റെ ചീഫ് കോച്ച് ശ്രീ. പി. രാധാകൃഷ്ണൻ നായർ കയികതാരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 
SAI LNCPE തിരുവനന്തപുരം ഡയറക്ടർ ശ്രീ. സി. ദണ്ഡപാണി എന്നിവർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

2024 ജൂൺ 27 മുതൽ ഹരിയാനയിൽ നടക്കുന്ന 63-ാമത് ഇന്റർ-സ്റ്റേറ്റ് സീനിയർ നാഷണൽ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനും പോളണ്ടിലെ പരിശീലനത്തിനും ശേഷം ഇരു ടീമികളും പരീസ് ഒളിമ്പിക്സിൽ മത്സരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെ ഇരുടീമുകളും ഹരിയനയിലേക്ക് പുറപ്പെട്ടു.