മാനസിക-ശാരീരിക ആരോഗ്യം ഫിസിയോതെറപ്പിയിലൂടെ പുസ്തകം ഏപ്രിൽ 17ന് പ്രകാശനം ചെയ്യും.

 
hhh

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജ് ന്യൂറോസർജറി വിഭാഗം ഫിസിയോതെറപ്പി ഇൻ ചാർജ് ബിനു ജെയിംസ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മാനസിക-ശാരീരിക ആരോഗ്യം ഫിസിയോതെറപ്പിയിലൂടെ എന്ന ഗ്രന്ഥം  ഏപ്രിൽ 17 ബുധനാഴ്ച വൈകുന്നേരം 4.30 ന് പ്രസ് ക്ലബിൽ ഡോ. എ. മാർത്താണ്ഡ പിള്ള പ്രകാശനം ചെയ്യും. 

തിരുവനന്തപുരം മെഡിക്കൽ കോളെജ് ന്യൂറോസർജറി വിഭാഗം മുൻമേധാവി ഡോ. കെ. എൽ. സുരേഷ്കുമാർ പുസ്തകം ഏറ്റുവാങ്ങും .

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിക്കും. 
കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല ആശംസയർപ്പിച്ചു സംസാരിക്കും. ഫിസിയോതെറപ്പി എന്ന വിഷയത്തിൽ മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമെന്ന പ്രത്യേകതകൂടി ഈ ഗ്രന്ഥത്തിനുണ്ട്.