ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ്; ലോകയുക്ത വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയെന്ന് ചെന്നിത്തല പ്രഥമദൃശ്യ മുഖ്യമന്ത്രി കുറ്റക്കാരൻ
Mar 31, 2023, 15:10 IST

:ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകയുക്ത വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു ലോകായുക്തയ്ക്ക് മുൻപിൽ ഉള്ളത് സത്യസന്ധമായ കേസാണ്. ഫുൾ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാൻ കഴിയില്ല . ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രി കുറ്റക്കാരനാണ്.
ലോകായുക്തയുടെ പല്ലും നഖവും പറിച്ച് കൊണ്ട് രക്ഷപെടാനാണ് ഭേദഗതി കൊണ്ടുവന്നത്.ഗവർണ്ണർ ഒപ്പിടാത്തത് കൊണ്ട് അത് നടന്നില്ല മുഖ്യമന്ത്രി കാണിച്ചത് സ്വജന പക്ഷപാതമാണ് അഴുമതിയാണ് മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും രക്ഷപെടാൻ കഴിയില്ലെന്നുറപ്പാണ്. ലോകായുക്ത വിധി വൈകിച്ചത് തെറ്റാണ്. ലോകായുക്തയ്ക്ക് മുൻപിൽ എത്തുന്ന കേസുകൾ വേഗത്തിൽ തീർപ്പ് കൽപിക്കണം. ലോകായുക്ത വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു .