ചെറുകിട വ്യാപാരികൾ നേരിടുന്ന വിവിധ വിഷയങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി - രാജു അപ്സര

 
c m
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയും സംസ്ഥാന ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിലാണ്  മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.വ്യാപാരി സമൂഹത്തിന്റെ ചിരകാല ആവശ്യമായിരുന്ന വാണിജ്യ മന്ത്രാലയവും വ്യാപാര മേഖലയിലെ വിവിധ വിഷയങ്ങൾ പഠനവിധേയമാക്കി അവയ്ക്ക് പരിഹാരം ഉണ്ടാക്കുന്നതിന് വിദഗ്ധസമിതിയെ രൂപീകരിക്കുമെന്ന സർക്കാരിന്റെ ഉറപ്പും, വാറ്റ് നികുതി ബാധ്യതകളിൻ മേൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ആംനെസ്റ്റി ഉൾപ്പെടെയുള്ള  തീരുമാനങ്ങൾ ഈ മേഖലയിലെ പ്രശ്നങ്ങളെ യഥാർഥ്യ ബോധത്തോടുകൂടി സർക്കാർ സമർപ്പിക്കുന്നു എന്നതിന്റെ തെളിവാണ്. ആംനെസ്റ്റി വഴിയായി ഇരുപതിനായിരത്തിലധികം ചെറുകിട വ്യാപാരികൾക്കാണ് പ്രയോജനം ലഭിക്കുക. മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നും മുഖ്യമന്ത്രി നേതാക്കൾക്ക് ഉറപ്പുനൽകി.സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി. കുഞ്ഞാവു ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി, സംസ്ഥാന ട്രഷറർ എസ്.ദേവരാജൻ ,സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.സി.ജേക്കബ്, എക്സിക്യൂട്ടീവ് അംഗം സി.എസ്.അജ്മൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.