പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 
kuwj

നമ്മുടെ നാട് ഇന്നുള്ളിടത്ത് നിന്നാൽപോര, ഇനിയും മുന്നേറണം. ആ മുന്നേറ്റത്തിനൊപ്പം നിൽക്കാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. സർക്കാരിന്റെ പ്രവർത്തനത്തിൽ വീഴ്ചകളോ കുറവുകളോ ഉണ്ടെങ്കിൽ ഒരു പരാതിയുമുള്ളവരല്ല ഇന്ന് ഭരിക്കുന്നത്. പക്ഷേ സാധാരണ രീതിയിലുള്ള വിമർശനമാണോ , അധിക്ഷേപമാണോ നടത്തുന്നത് എന്ന് ചിന്തിക്കണം. വിമർശനം മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമാണ്.
മാധ്യമരംഗത്തെ അപചയങ്ങൾ ആ രംഗത്തുള്ളവർ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് തിരുത്താൻ മാധ്യമമേഖലയിൽ നിന്നുതന്നെ സംവിധാനം വേണം. അതിനുകൂടി സമയമായി.
പിന്തുണ അഭ്യർത്ഥിക്കുന്നത് സർക്കാരിനല്ല, വികസനത്തിനാണ്.

കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകൾ

മാധ്യമങ്ങളെയും മാധ്യമ പ്രവർത്തനങ്ങളെയും വിടില്ല എന്നു പറയുന്ന ഭരണകൂടമായി രാജ്യത്തെ ഭരിക്കുന്നവർ മാറി. ഭരിക്കുന്നവർക്ക് മംഗള പത്രം എഴുതുന്നവരല്ല മാധ്യമ പ്രവർത്തകർ. മാധ്യമങ്ങൾ തിരുത്തൽ ശക്‌തികളാണ്. അത്തരം മാധ്യമപ്രവർത്തകരെല്ലാം ഇന്ന് രാജ്യത്ത് ജയിലിലടയ്ക്കപ്പെടുകയാണ്. രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ജയിലിലടയ്ക്കുന്നത്.
എത്ര മാധ്യമപ്രവർത്തകരെ ഇതുവരെ ജയിലിലടച്ചു എന്ന് ഞാൻ വിവരാവകാശംവഴി ചോദിച്ചിട്ട് കേന്ദ്രം നൽകിയില്ല. ഇനിയും ഇക്കാര്യത്തിൽ വിവരാവകാശം നൽകും .

നിയമസഭയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ല. സഭാ ടിവി നൽകുന്നതേ പ്രക്ഷേപണം ചെയ്യാനാകൂ എന്നത് ശരിയല്ല. അത് പുന:പരിശോധിക്കണം. UPയിലും ഗുജറാത്തിലും ഇത് സംഭവിച്ചാൽ അത്ഭുതപ്പെടില്ല, കേരളത്തിൽ അത് ഭൂഷണമല്ല.