അംബാസിഡർമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

 
c m

ഇന്ത്യയിലെ യു.എ.ഇ അംബാസിഡർ അബ്ദുൾ നാസർ  ജമാൽ ഹുസൈൻ മുഹമ്മദ് അൽ സാലി,  വിയറ്റ്നാം അംബാസിഡർ ന്യൂയേൻ താങ്ങ് ഹായ് 
എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ  കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി.

കേരളവുമായുള്ള ബന്ധവും സൗഹൃദവും മെച്ചപ്പെടുത്തുന്നത് സംമ്പന്ധിച്ചാണ് ചർച്ച നടത്തിയത്. ചീഫ് സെക്രട്ടറി വി.പി ജോയ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവർ   സന്നിഹിതരായിരുന്നു.