കേരള സ്റ്റോറി സിനിമ - മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്

 
C M

ഒരു വിഭാ​ഗത്തെ മറ്റൊരു വിഭാ​ഗത്തിനെതിരെ തിരിച്ചു വിട്ട് തങ്ങളുടെ ഉദ്ദേശ്യ കാര്യങ്ങൾ നേടാൻ പറ്റുമോ എന്ന ശ്രമം നടത്തുകയാണ്. ആ കെണിയിൽ വീഴാതിരിക്കുകയാണ് വേണ്ടത്. അത് ആർഎസ്എസിന്റെ, സംഘപരിവാറിന്റെ അജണ്ടയാണ്. ആ അജണ്ടയുടെ ഭാ​ഗമായി മാറാതിരിക്കുക. കേരളത്തിന്റെ കഥയാണല്ലോ പറയുന്നത്. കേരളത്തിൽ എവിടെയാണ് ഇത്തരമൊരു കാര്യം സംഭവിച്ചിട്ടുള്ളത്. പച്ചനുണ ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ സൃഷ്ടിച്ച കുറേ കാര്യങ്ങൾവെച്ചുകൊണ്ട് അവതരിപ്പിക്കുകയല്ലെ ഉണ്ടായിട്ടുള്ളത്. ആ അവതരിപ്പിച്ച കാര്യങ്ങളോട് രാജ്യത്ത് നമ്മുടെ നാട്ടുകാർ അല്ലാത്തവർ പോലും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തല്ലോ.

സാംസ്ക്കാരിക രം​ഗത്തിന് യോജിക്കാൻ പറ്റാത്ത തെറ്റായ നിലപാടല്ലെ എടുത്തിട്ടുള്ളത്. അത് തീർത്തും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ കൊണ്ടു വന്ന കാര്യമാണ്. അതിന് കൂടുതൽ പ്രചരണം കൊടുക്കുന്നു എന്നതിന് കൃത്യമായ ഉദ്ദേശങ്ങൾ കാണും. സിനിമയുടെ ഭാ​ഗമായി കേരളത്തെ വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുകയാണ്. ഈ നാട് നല്ല രീതിയിലുള്ള സഹോദര്യ ബന്ധത്തിന്റെ നാടാണല്ലോ. ജാതി ഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന നാടാണല്ലോ കേരളം. നവോത്ഥാന കാലം മുതൽക്ക് അത്തരമൊരു നാട് പടുത്തുയർത്താനാണല്ലോ നമ്മൾ ശ്രമിച്ചു വന്നിട്ടുള്ളത്. ആ നാടായിട്ട് ഇന്നും നമ്മൾക്ക് അഭിമാനപൂർവ്വം നിൽക്കാൻ പറ്റുന്നില്ലെ. ആ നാടിനെ ഒരു വല്ലാത്ത അവ മതിപ്പ് ഉണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ആ ശ്രമത്തെയാണ് എതിർക്കേണ്ടത്.