ലേഡീസ് ഒൺലി ദാണ്ഡിയ നൈറ്റ്, രാസലീല 2025 ന് കൊച്ചി നഗരം ഒരുങ്ങുന്നു..

കൊച്ചിയിലെ സ്ത്രീകൾക്ക് മാത്രമുള്ള ദാണ്ഡിയ നൈറ്റായ 'രാസലീല 2025' സെപ്റ്റംബർ 13ന്
ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചി & മിലാൻ എന്നിവരാണ് പരിപാടി സംഘടി പ്പിക്കുന്നത്.
നൃത്തം ,സംഗീതം, നർമ്മഭാഷണം , രുചിയൂറും വിഭവം എന്നിവയാൽ നിറഞ്ഞ മറക്കാനാവാത്ത ഒരു സായാഹ്നമാണ് സ്ത്രീകളെ കാത്തിരിക്കുന്നത്. ഒരു സാംസ്കാരിക ആഘോഷം എന്നതിലുപരി സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള സ്ത്രീകൾക്ക് ഒത്തു കൂടാനുള്ള സുരക്ഷിതമായ ഒരു വേദി എന്ന നിലക്കാണ് രാസലീല 2025 പൊതുജന ശ്രദ്ധ ആകർഷിക്കുന്നത്.
പരിപാടിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 100 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു എന്നതാണ് ഇതിന്റെ മുഖ്യമായ സവിശേഷത. ഭവനരഹിതർക്കായി വീട് വച്ച് നൽകുക എന്നത് മുഖ്യ അജണ്ടയാണ്. ദാണ്ഡിയ നമ്മൾ വെക്കുന്ന ഓരോ ചുവടും മറ്റൊരാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു.
രാസലീല വെറുമൊരു ആഘോഷം മാത്രമല്ല സവിശേഷ ലക്ഷ്യത്തോടെ നടത്തുന്ന ഒരു സാംസ്കാരിക ചുവടുവെപ്പാണ്. അവിടെ ഓരോ സ്ത്രീയും മാറ്റത്തിന്റെ പങ്കാളിയായി മാറുന്നു എന്ന് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിലൻ പ്രസിഡൻറ് ലിസി ബിജു അഭിപ്രായപ്പെട്ടു.
പരമ്പരാഗത ഗാർബ ബീറ്റുകൾ അതിശയിപ്പിക്കുന്ന അലങ്കാരങ്ങൾ രുചികരമായ ഭക്ഷണ വിഭവങ്ങൾ എന്നിവയെല്ലാം സമ്മേളിക്കുന്ന രാസലീല നൈറ്റ് സമാന ചിന്തയും വീക്ഷണവും ഉള്ള സ്ത്രീകളെ കണ്ടുമുട്ടാനും പരിചയം തുടരാനുമുള്ള ഒരു ഇടമായി മാറും എന്നതാണ് പരിപാടിയുടെ ഹൈലൈറ്റ്.