ക്ലിനിക്കൽ മൈക്രോ ബയോളജിസ്റ്റുകളുടെ കോൺഫറൻസിന് തുടക്കമായി.
Sep 30, 2023, 17:57 IST
ക്ലിനിക്കൽ മൈക്രോ ബയോളജിസ്റ്റുകളുടെ ഒൻപതാം ത്രിവർഷ കോൺഫറൻസായ ട്രിക്കോൺ 2023-ന് തലസ്ഥാനത്ത് തുടക്കമായി. ഹോട്ടൽ റസിഡൻസി ടവറിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസ് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് മോറീസ്, ശ്രീചിത്ര സൂപ്രണ്ട് ഡോ. രൂപ ശ്രീധർ, ജോയിന്റ് ഡിഎംഇ ഡോ. ഗീത രവീന്ദ്രൻ, എസ് എ ടി സൂപ്രണ്ട് ഡോ. ബിന്ദു എസ്,
ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്സൻ .ഡോ. മഞ്ജു ശ്രീ എസ്, ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ ജ്യോതി ആർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് ലോക രാജ്യങ്ങൾ നേരിടുന്ന വൈറസ് , ഫംഗസ് രോഗങ്ങളെക്കുറിച്ചും, അവയുടെ തുടർവിദ്യാഭ്യാസ പരിപാടികളും, പ്രഭാഷണങ്ങളുമാണ് കോൺഫൻസിൽ നടക്കുകലോക പ്രശസ്ത മൈക്രോ ബയോളജിസ്റ്റുകളും, വൈറോളജിസ്റ്റുകളുമായി അഞ്ഞൂറോളം പേർ സമ്മേളനത്തിൽ പങ്കെടുക്കും.