കുഞ്ഞുമനസുകളിൽ സൂപ്പർ സ്റ്റാറായി മൃഗസംരക്ഷണ വകുപ്പിൻ്റെ സ്റ്റാളിലെ പശു

 
child

എൻ്റെ കേരളം മെഗാ പ്രദർശന മേളയുടെ അവസാന ദിനം വരെ മേളയിലെത്തുന്ന കുരുന്നുകൾക്കിടയിൽ സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പിൻ്റെ സ്റ്റാളിൽ ഒരുക്കിയ വെച്ചൂർ പശു. ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ എട്ടു വർഷം മുമ്പാണ് വെച്ചൂർ പശുവിൻ്റെ പ്രതിമ എത്തിയത്. 

മേളയിൽ എത്തുന്ന കുഞ്ഞുങ്ങൾ മൃഗസംരക്ഷണ വകുപ്പിൻ്റെ സ്റ്റാളിൽ എത്തുമ്പോൾ ഒന്നു നിൽക്കും. 'അമ്മേ, ദേ പശൂമ്പ എന്ന് പറഞ്ഞ് വെച്ചൂർ പശുവിൻ്റെ അടുത്തേക്ക് ഓടിയെത്തും. പിന്നെ അതിൻ്റെ കണ്ണിലും ചെവിയിലും മൂക്കിലുമെല്ലാം തൊട്ടും തലോടിയും നോക്കും.   കുഞ്ഞുങ്ങളിൽ മാത്രമല്ല മേളയിലെത്തുന്ന എല്ലാവർക്കും  കൗതുകമായി പശു. 

മേളയുടെ ആദ്യ ദിനം മുതൽ കുരുന്നുകൾ ഉൾപ്പെടെ നിരവധി പേരാണ്  വെച്ചൂർ പശുവിനെ കാണാനും കെട്ടിപ്പിടിക്കാനും കൊഞ്ചിക്കാനും ഫോട്ടോ എടുക്കാനും തലോടാനും എത്തിയത്.

സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന കാലിത്തൊഴുത്തിൻ്റെ മാതൃകയും മുഖ്യ ആകർഷണമായിരുന്നു. കൂടാതെ മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ഉൾപ്പെടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിവരണങ്ങളും മേളയിൽ ഒരുക്കിയിരുന്നു.