ലോക്സഭാ തെരഞ്ഞുടപ്പിൽ സിപിഐ സ്ഥാനാർഥി പട്ടികയായി.

 
cpi

തിരുവനന്തപുരത്ത് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും വയനാട്ടിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയും തൃശൂരിൽ മുൻ മന്ത്രി വിഎസ് സുനിൽകുമാറും മാവേലിക്കരയിൽ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം സിഎ അരുൺകുമാറും സ്ഥാനാർഥികളാകും. 26-ാം തീയിതി സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മത്സരിക്കാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും സമ്മർദത്തിനൊടുവിൽ തിരുവനന്തപുരത്ത് സ്ഥാനാർഥിയാകാമെന്ന് പന്ന്യൻ സമ്മതം അറിയിക്കുകയായിരുന്നു.

വിഎസ് സുനിൽ കുമാർ മത്സരരംഗത്ത് എത്തിയതോടെ തൃശൂരിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങി. കോൺഗ്രസിനായി സിറ്റിങ് എംപി ടിഎൻ പ്രതാപനും ബിജെപിക്കായി സുരേഷ് ഗോപിയുമാണ് മത്സരിക്കുകയെന്നാണ് റിപ്പോർട്ടുകൾ.