ക്രൈസ്തവര്‍ക്ക് അഭയം നൽകാനുള്ള നീക്കത്തിന് സിപിഎം തടയിടുന്നു ; വി.മുരളീധരന്‍

വ്യവഹാരങ്ങളിലൂടെ പിണറായി കേരളം മുടിയ്ക്കും: വി. മുരളീധരൻ
 
 
murali

ആറ്റിങ്ങൽ ബിജെപി - എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ നാമനിർദേശപത്രിക സമർപ്പിച്ചു. നേതാക്കളുടേയും പ്രവർത്തകരുടെയും വൻ അകമ്പടിയോടെ എത്തിയാണ് കേന്ദ്രമന്ത്രികൂടിയായ മുരളീധരന്‍  പത്രിക നൽകിയത്.  നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ പത്തുവര്‍ഷത്തെ സദ്ഭരണത്തിനുള്ള  അംഗീകാരമാകും തിരഞ്ഞെടുപ്പ് എന്ന് സ്ഥാനാര്‍ഥി പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് രാജ്യത്തിന് ബോധ്യമുണ്ട്. അതിന്‍റെ പ്രതിഫലനം ആറ്റിങ്ങലിലും ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിന്‍റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ  ഭരണത്തിനെതിരായ വിധിയാവും ഈ തിരഞ്ഞെടുപ്പെന്നും മുരളീധരന്‍ പറഞ്ഞു. കൂടുതൽ  കടമെടുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട്  കേസ് വാദിക്കാൻ  കപിൽ സിബലിന് രണ്ടുകോടി നല്‍കുന്നു. നരേന്ദ്രമോദിക്കെതിരായുള്ള രാഷ്ട്രീയ പ്രചാരണത്തിന് മാത്രമായാണ് ഈ പണം ചെലവഴിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

രാഷ്ട്രപതിക്കെതിരായി കൊടുത്ത കേസിനും ഇനി കോടികൾ ചിലവാകും.  മറിയക്കുട്ടിമാര്‍ക്ക് 1600രൂപ  പെൻഷൻ കൊടുക്കാൻ നിവൃത്തിയില്ല എന്ന് പറയുന്നവരാണ് നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ അഭിഭാഷകർക്ക് നല്‍കുന്നത്. വ്യവഹാരം നടത്തി തറവാട് മുടിച്ച ചില കാരണവന്‍മാരെപ്പോലെയാണ് പിണറായി വിജയനെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ ക്രിസ്ത്യാനിയായതിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച വിശ്വാസികള്‍ക്കടക്കം പൗരത്വം നൽകാനുള്ള നിയമത്തിനെതിരായി  സിപിഎം സുപ്രീംകോടതിയിൽ പോയതിനെക്കുറിച്ച് സഭാ നേതൃത്വത്തിന്‍റെ അഭിപ്രായം എന്തെന്ന് വി.മുരളീധരന്‍.  ആരെയെങ്കിലും ഉള്‍പ്പെടുത്തണമെന്നല്ല, മറിച്ച് ക്രിസ്ത്യാനികളടക്കം ആര്‍ക്കും പൗരത്വം കൊടുക്കരുത് എന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ഇതിനോട് സഭാ നേതൃത്വം യോജിക്കുന്നുണ്ടോയെന്ന് മുരളീധരന്‍ ചോദിച്ചു. മണിപ്പൂരിലേത് വംശീയ കലാപമാണെന്ന് സഭാനേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.